Posted On
date_range Updated On
date_range ഇന്ത്യയിൽ 67 ലക്ഷം കടന്ന് കോവിഡ് ബാധിതർ; 72,049 പുതിയ രോഗികൾ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 67, 57, 132 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 986 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോെട കോവിഡ് മരണസംഖ്യ 1,04,555 ആയി. 1.55 ശതമാനമാണ് കോവിഡ് മരണനിരക്ക്.
നിലവിൽ കോവിഡ് ബാധിതരായ 9,07,883 പേര്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നുണ്ട്. 57,44,694 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 85.02 ആയി ഉയർന്നു.
കഴിഞ്ഞ ദിസവം 11,99,857 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഒക്ടോബർ ആറുവരെ 8,22,71,654 കോവിഡ് സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.