പാർലമെൻറിൻെറ ശൈത്യകാല സമ്മേളനത്തിന്​ തുടക്കമായി

ന്യൂഡൽഹി: പാർലമ​െൻറിൻെറ ശൈത്യകാല സമ്മേളനത്തിന്​ ഇന്ന്​ തുടക്കമായി. ഡിസംബർ 13 വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്ത ിൽ ദേശീയ പൗരത്വ ബിൽ ഉൾപ്പ​െട 27 ബില്ലുകൾ അവതരിപ്പിക്കുന്നുണ്ട്​. ലോക്​സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോ ടെയാണ്​ ആദ്യ പാർലമ​െൻറ്​ സമ്മേളനത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അഭിമുഖീകരിച്ചതെങ്കിൽ ഇത്തവണ മഹാരാഷ്​ട്രയിലെ ജനവിധിയും ഹരിയാന തെരഞ്ഞെടുപ്പ്​ ഫലവും മൂലം നിറം മങ്ങിയ അവസ്ഥയിലാണ്​ കേന്ദ്രസർക്കാർ ശൈത്യകാല സമ്മേളനം ചേരുന്നത്​.

2014 ഡിസംബർ 31ന്​ മുമ്പ് പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്​ ​ ഇന്ത്യയിലേക്ക്​ കുടിയേറിയ മുസ്​ലിംകൾ അല്ലാത്തവർക്ക്​ പൗരത്വം നൽകുന്നതിനുള്ള പൗരത്വ ഭേദഗതി ബിൽ, ഡൽഹിയിലെ അനധികൃത കോളനികൾ നിയമപരമാക്കുന്നതിനുള്ള ബിൽ തുടങ്ങിയവ പാസാക്കിയെടുക്കുകയാണ്​ കേന്ദ്ര സർക്കാറിൻെറ ലക്ഷ്യം.

ജമ്മുകശ്​മീരിലെ മുതിർന്ന നേതാക്കളായ ഉമർ അബ്​ദുല്ല, മെഹബൂബ മുഫ്​തി, ഫറൂഖ്​ അബ്​ദുല്ല എന്നിവർ ഇപ്പോഴും തടവിൽ തുടരുകയാണ്​​. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട്​ സഭക്ക്​ അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്​ പ്രതിപക്ഷം. അതിനാൽ തന്നെ ശൈത്യകാല സമ്മേളനത്തിൻെറ ആദ്യ ദിനം സഭ പ്രതിപക്ഷ പ്രതിഷേധത്തിന്​ വേദിയായേക്കും.

Tags:    
News Summary - Winter Session Of Parliament Starts Today -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.