സംരക്ഷണം നൽകിയാലും ഇല്ലെങ്കിലും ശബരിമല സന്ദർശിക്കും -തൃപ്​തി ദേശായി

ന്യൂഡൽഹി: നവംബർ 20ന്​ ശേഷം ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് ആക്​ടിവിസ്​റ്റ്​​ തൃപ്​തി ദേശായി. സർക്കാർ സംരക്ഷണം നൽകിയാലും ഇല്ലെങ്കിലും ശബരിമല യാത്ര നടത്തുമെന്ന്​ അവർ പറഞ്ഞു.

നവംബർ 20ന്​ ശേഷം ശബരിമലയിലെത്തും. സുരക്ഷയൊരുക്കാൻ കേരള സർക്കാറിനോട്​ ആവശ്യപ്പെടും. സുരക്ഷ നൽകിയി​ല്ലെങ്കിലും ശബരിമലയിലെത്തി ദർശനം നടത്തുമെന്ന്​ തൃപ്​തി ദേശായി പറഞ്ഞു.

അതേസമയം, ശബരിമലയിലെത്തുന്ന യുവതികൾക്ക്​ സംരക്ഷണം നൽകേണ്ടെന്നാണ്​ സംസ്ഥാന സർക്കാറിൻെറ നിലപാട്​. ശബരിമല ദർ​ശനം നടത്തേണ്ട യുവതികൾ കോടതി ഉത്തരവ്​ വാങ്ങി വര​ട്ടെയെന്നാണ്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്​​.

Tags:    
News Summary - Will visit Sabarimala after November 20-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.