മോദിയും ദക്ഷിണേന്ത്യയിലേക്ക്​; ബംഗളൂരു സൗത്തിൽ മൽസരിക്കും

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മൽസരിക്കുമെന്ന വാർത്തകൾക്കിടെ പ്രധാനമന്ത്രി നര േന്ദ്ര മോദിയും ദക്ഷിണേന്ത്യയിൽ കണ്ണുവെക്കുന്നുവെന്ന പ്രചാരണവുമായി ബി.ജെ.പി കേന്ദ്രങ്ങളും. അന്തരിച്ച മുൻ കേന ്ദ്ര മന്ത്രി അനന്ത്​ കുമാറി​​െൻറ ഭാര്യ തേജസ്വിനിക്ക്​ നൽകുമെന്ന്​ കരുതിയിരുന്ന ബംഗളൂരു സൗത്തിൽ മോദി മൽസരിക്കാൻ സാധ്യതയു​ണ്ടെന്നാണ്​ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.

തേജസ്വിനിക്ക്​ നൽകുമെന്ന്​ പറഞ്ഞിര​ുന്ന സീറ്റിൽ സ്​ഥാനാർഥിയെ പ്രഖ്യാപിക്കാത്തത്​ അത്​ കൊണ്ടാണെന്ന ന്യായമാണ്​ അതിന്​ ചൂണ്ടിക്കാട്ടു​ന്നത്​. മോദി വരുമെന്ന പ്രചാരണത്തിനിടയിൽ കോൺ​ഗ്രസ്​ ബി.കെ ഹരിപ്രസാദിനെ ബംഗളൂരു സൗത്തിലെ സ്​ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്​. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദശേിലെ വരാണസിയിലും ഗുജറാത്തിലെ വഡോദരയിലുമായിരുന്നു മോദി മൽസരിച്ചിരുന്നത്​.

വരാണസിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും വഡോദരയിൽ കോൺഗ്രസ്​ നേതാവ്​ മധുസൂദനൻ മിസ്​ത്രിയുമായിരുന്നു മോദിയുടെ എതിരാളികൾ. രണ്ടിടത്തും മോദി ജയിക്കുകയും വരാണസിയിലെ എം.പി സ്​ഥാനം നിലനിർത്തുകയും വഡോദര വിട്ടുകൊടുക്കുകയുമാണ്​ ചെയ്​തത്​. ഇത്തവണ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ ഗാന്ധിനഗറിൽ മൽസരിക്കുന്നതിനാൽ ​ഗുജറാത്തിൽ മറ്റൊരു മണ്ഡലത്തിൽ മോദി മൽസരിക്കുകയില്ല. ആ നിലക്കാണ്​ കർണാടക പരിഗണിക്കു​ന്നതെന്നാണ്​ വാർത്തകൾ.

Tags:    
News Summary - Will PM Modi Contest From Bengaluru South-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.