ഡറാഡൂൺ: ഉത്തരാഖണ്ഡിലെ അറവുശാലകൾ പൂട്ടി അവിടെ കാലിത്തൊഴുത്താക്കുെമന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. മുൻ സർക്കാറുകൾ അറവുശാലകൾക്ക് അനുവദിച്ച ലൈസൻസുകൾ മുഴുവൻ റദ്ദാക്കും.
സംസ്ഥാനത്ത് അറവുശാല തുറക്കാൻ അനുവദിക്കിെല്ലന്നും അദ്ദേഹം വ്യക്തമാക്കി. കന്നുകുട്ടി പരിപാലന നിയമത്തിെൻറ പരിധിയിൽപെടുത്തിയാണ് നടപടി. ഉത്തരാഖണ്ഡിലെ കന്നുകാലി വികസന ബോർഡ് അമേരിക്കയിലെ ഇൻഗുറാൻ ടെക്നോളജിസുമായി സഹകരിച്ച് നടത്തുന്ന കാലിസമ്പത്ത് കൂട്ടാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2021ലെ ഹരിദ്വാർ മഹാകുംഭമേളക്ക് മുമ്പായി സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന പശുക്കൾക്കെല്ലാം വാസസ്ഥലം ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലി പരിപാലനം കർഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2016ൽ കോൺഗ്രസ് സർക്കാറാണ് അറവുശാലകൾക്ക് ലൈസൻസ് അനുവദിച്ചത്. പശു സംരക്ഷണത്തിന് പ്രത്യേക പൊലീസ് സേനയെ നിയോഗിച്ച ആദ്യസംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഡറാഡൂൺ, ഹരിദ്വാർ, ഉദ്ദംസിങ് നഗർ എന്നീ ജില്ലകളിലാണിത്. സംസ്ഥാനത്തെ പശു സംരക്ഷകർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.