അതിഥികൾക്ക്​ രസഗുള നൽകും, എന്നാൽ വോട്ട്​ നൽകില്ല - മോദിക്ക്​ മറുപടിയുമായി മമത

കൊൽക്കത്ത: എല്ലാവർഷവും മമതാ ബാനർജി കുർത്തകളും മധുരപലഹാരങ്ങളും സമ്മാനമായി നൽകാറുണ്ടെന്ന നരേന്ദ്ര മോദിയുട െ വെളിപ്പെടുത്തലിന്​ മറുപടിയുമായി തൃണമൂൽ അധ്യക്ഷ. ഞങ്ങൾ അതിഥികളെ സ്വീകരിക്കുന്നത്​ രസഗുളയും സമ്മാനങ്ങളും നൽ കിക്കൊണ്ടാണ്​. എന്നാൽ ഒരു വോട്ടുപോലും ബി.ജെ.പിക്ക്​ നൽകില്ല - മോദിയുടെ പേര്​ പരാമർശിക്കാതെയായിരുന്നു മമതയുടെ മറുപടി.

പ്രത്യേക അവസരങ്ങളിൽ അതിഥികളെ ഉപചാരപൂർവം സ്വീകരിക്കുന്നത്​ ബംഗാളിൻെറ സംസ്​കാരമാണെന്ന്​ പറഞ്ഞ മമത ബി.ജെ.പിക്ക്​ വോട്ട്​ നൽകാനുള്ള സാധ്യത തള്ളിക്കളഞ്ഞു. ഹൂഗ്ലിയിൽ ഹെറാംപൂരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. നടൻ അക്ഷയ്​ കുമാറുമായുള്ള അഭിമുഖത്തിനി​െടയാണ്​ മമത സമ്മാനം നൽകുന്ന കാര്യം മോദി വെളിപ്പെടുത്തിയത്​.

ജനങ്ങൾക്ക്​ ആശ്​ചര്യം തോന്നിയേക്കാം, ഇൗ തെരഞ്ഞെടുപ്പ്​ കാലത്ത്​ ഞാനിത്​ പറയാൻ പാടില്ല. പക്ഷേ, മമത ദീദി എല്ലാ വർഷവും എനിക്ക്​ സമ്മാനങ്ങൾ നൽകാറുണ്ട്​. അവർ സ്വയം തെരഞ്ഞെടുക്കുന്ന ഒന്നോ രണ്ടോ കുർത്തകൾ എനിക്ക്​ വർഷാവർഷം നൽകാറുണ്ട്​. ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന എല്ലാ വർഷവും പുതിയ തരം മധുര പലഹാരങ്ങൾ നൽകുന്നു. ഇതറിഞ്ഞ ദീദിയും വർഷത്തിൽ ഒന്നോ രണ്ടോ തവണ പലഹാരങ്ങൾ അയക്കാൻ തുടങ്ങി - എന്നായിരുന്നു മോദിയുടെ വാക്കുകൾ

അഭിമുഖം പുറത്തു വന്നയുടൻ കോൺഗ്രസ്​ ശക്​​തമായ വിമർശനമുന്നയിച്ചിരുന്നു. ബി.ജെ.പിയും തൃണമൂലും തമ്മിൽ രഹസ്യധാരണയുണ്ടെന്നതിൻെറ സൂചനയാണ്​ മോദിയുടെ അഭിമുഖം എന്ന്​ കോൺഗ്രസ്​ വിമർശിച്ചു. മോദിയുടെയും മമതയുടെയും സുഹൃദ്​ബന്ധം അതാണ്​ തെളിയിക്കുന്നതെന്നും ബംഗാൾ കോൺഗ്രസ്​ പ്രസിഡൻറ്​ സോമൻ മിത്ര ആരോപിച്ചു.

Tags:    
News Summary - Will Give Rosogollas, Gifts But No Votes: Mamata Banerjee -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.