അഹ്മദാബാദ്: ബി.ജെ.പിയുമായും നരേന്ദ്ര മോദിയുമായും അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും കോൺഗ്രസ് ഒരിക്കലും പ്രധാനമന്ത്രി പദത്തെ അവമതിക്കില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെ പാലൻപുരിൽ പാർട്ടിയുടെ സാമൂഹിക മാധ്യമ വളൻറിയർമാരുമായും ആക്ടിവിസ്റ്റുകളുമായും സംവദിക്കവേയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. മോശം പദാവലികൾ ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രധാനമന്ത്രിയെ അവഹേളിക്കരുതെന്ന് അണികേളാട് നിർദേശിച്ച അദ്ദേഹം, മോദിയുടെ പിഴവുകൾ കണ്ടുപിടിക്കുകയും ബി.െജ.പിയെ അസ്വസ്ഥതെപ്പടുത്തുകയുമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു.
മോദി പ്രതിപക്ഷത്തായിരുന്ന സമയത്ത് അദ്ദേഹം അന്നത്തെ പ്രധാനമന്ത്രിയെ അവഹേളിക്കൽ പതിവാക്കിയിരുന്നു. എന്നാൽ, നമ്മൾ ആ വഴി തിരഞ്ഞെടുക്കാൻ പാടില്ല. അവരും നമ്മളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. എന്താണ് മോദി നമ്മെക്കുറിച്ച് പറയുന്നതെന്ന് കാര്യമാക്കേണ്ട. അദ്ദേഹത്തെ പ്രധാനമന്ത്രിയായിതന്നെ കണ്ടാൽ മതി -രാഹുൽ വിശദീകരിച്ചു.
തെൻറ ട്വിറ്റർ അക്കൗണ്ടിലെ ഭൂരിഭാഗം പോസ്റ്റുകളും താൻ തന്നെയാണ് പോസ്റ്റ് ചെയ്യുന്നതെന്നും എന്നാൽ, പിറന്നാൾ ആശംസകൾ പോലുള്ളവ തെൻറ ടീം ആണ് ചെയ്യുന്നതെന്നും രാഹുൽ വ്യക്തമാക്കി. തെൻറ ആശയങ്ങൾക്കും നിർദേശങ്ങൾക്കും അന്തിമരൂപം നൽകാൻ 34 പേർ അടങ്ങുന്ന സംഘം സഹായിക്കുന്നതായും അത് പിന്നീട് ഒൗദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.