കുടുംബത്തിനും അഭിഭാഷകനും ഭീഷണി; ഹാഥറസ്​​ കേസ്​ വിചാരണ കോടതി മാറ്റ​ിയേക്കും

ലഖ്​നോ: ഹാഥറസ് കൂട്ടബലാത്സംഗ കേസിന്‍റെ വിചാരണ കോടതി മാറ്റിയേക്കും. കേസിൽ മേൽ​േനാട്ടം വഹിക്കുന്ന അലഹബാദ്​ ഹൈകോടതിയിലെ ലഖ്​നോ ബെഞ്ചിന്‍റെയാണ്​ നിർദേശം. കേസിന്‍റെ വിചാരണ പടിഞ്ഞാറൻ യു.പി ജില്ലയുടെ പുറത്തേക്ക്​ മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന്​ ലഖ്​നോ ബെഞ്ച്​ പറഞ്ഞു.

കുടുംബത്തിനും അഭിഭാഷകർക്കും​ നിരന്തരം ഭീഷണി നേരിടുന്നുവെന്ന്​ പെൺകുട്ടിയുടെ സഹോദരൻ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഹാഥറസ്​ പ്രത്യേക കോടതിയിൽ മാർച്ച്​ അഞ്ചിന്​ വാദം കേൾക്കുന്നതിനിടെ നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ്​ സ​േഹാദരന്‍റെ സത്യവാങ്​മൂലം.

മാർച്ച്​ അഞ്ചിന്​ നടന്ന സംഭവവുമായി ബന്ധപ്പെട്ട്​ അലഹാബാദ്​ ഹൈകോടതി റിപ്പോർട്ട്​ തേടി. വിചാരണ കോടതി മാറ്റുന്നത്​ പരിഗണിക്കണമെന്നും നിർദേശം നൽകി. സഹോദരനെ കൂടാതെ കേസ്​ അന്വേഷിക്കുന്ന സി.ബി.ഐയും വിചാരണകോടതി മറ്റേതെങ്കിലും സംസ്​ഥാനത്തേക്ക്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.

മാർച്ച്​ അഞ്ചിന്​ കോടതിയിൽ വാദം കേൾക്കേ അഭിഭാഷകനായ ത​രുൺ ഹരി ശർമ കോടതി മുറിയിലെത്തുകയും പരാതിക്കാർക്കും അഭിഭാഷകർക്കുമെതിരെ ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തതായും ഹാഥറസ്​ ജില്ല കോടതി ജഡ്​ജിയെ കോടതി നിർത്തിവെക്കാൻ നിർബന്ധിതനാക്കിയതായും പെൺകുട്ടിയുടെ സഹോദരൻ നൽകിയ സത്യവാങ്​മൂലത്തിൽ പറയുന്നു. മദ്യത്തിന്​ പുറത്താണ്​ അിഭാഷകൻ അത്തരത്തിൽ പെരുമാറിയതെന്നും സഹോദരൻ പറയുന്നു. അഭിഭാഷകരുടെ ഒരു കൂട്ടം കോടതിമുറിയിൽ നുഴഞ്ഞുകയറി ഭീഷണി​മുഴക്കിയതായും സഹോദരൻ പറഞ്ഞു.

ഭീഷണിയും സുരക്ഷ പ്ര​ശ്​നവുമുള്ളതിനാൽ പ്രത്യേക കോാടതിയിൽ ഹാജരാകാൻ അഭിഭാഷകന്​ സാധിച്ചിട്ടില്ലെന്നും സഹോദരൻ നൽകിയ സത്യവാങ്​മൂലത്തിൽ വ്യക്തമാക്കി.

സെപ്​റ്റംബർ 14നാണ്​ ഗ്രാമത്തിലെ മേൽജാതിക്കാർ ചേർന്ന്​ ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്​തത്​. ഡൽഹിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി പിന്നീട്​ മരണത്തിന്​ കീഴടങ്ങി. സെപ്റ്റംബർ 30 പെൺകുട്ടിയുടെ മൃതദേഹം പൊലീസുകാർ അർധരാത്രിയിൽ സംസ്​കരിക്കുകയായിരുന്നു. കേസിൽ നാലുപേരെയാണ്​ സി.ബി.ഐ അറസ്റ്റ്​ ചെയ്​തത്​. 

Tags:    
News Summary - Will Consider Shifting Trial Allahabad High Court On Threat To Hathras Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.