മംഗളൂരു: ചിക്കമംഗളൂരു ജില്ലയിൽ അല്ലൂർ ഹുക്കുണ്ട ഗ്രാമത്തിന് സമീപം കാപ്പിത്തോട്ടത്തിൽ ഉറങ്ങുകയായിരുന്ന കർഷകനെ കാട്ടാന ആക്രമിച്ചു. കെ.നാരായൺ ഗൗഡയാണ്(51) ആക്രമണത്തിനിരയായത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഉണക്കാനായി വിരിച്ച കാപ്പിക്കുരുവിന് കാവൽ നിന്ന ഗൗഡയെ ആന തുമ്പിക്കൈ കൊണ്ട് ഉയർത്തി വശത്തേക്ക് എറിയുകയായിരുന്നു.ചെന്നു വീണത് വൈക്കോൽ കൂമ്പാരത്തിലായതിനാൽ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.നിസാര പരിക്കുകളേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.