സംരക്ഷിക്കണം, 150 രൂപയെങ്കിലും തരണം;  അപേക്ഷയുമായി വിക്കിപീഡിയ

ന്ത്യക്കാരോട്​ പ്രത്യേക അപേക്ഷയുമായി വിക്കിപീഡിയ. തങ്ങളുടെ സ്വത​ന്ത്ര അസ്​ഥിത്വം നിലനിർത്താൻ പണം സംഭാവനയായി നൽകണമെന്നാണ്​ വിക്കി ആവശ്യപ്പെട്ടിരിക്കുന്നത്​. ഒൗദ്വോഗിക വെബ്​സൈറ്റ്​ തുറക്കു​േമ്പാൾ കുറിപ്പായാണ്​ വിക്കി ആവശ്യം ഉന്നയിച്ചിരിക്കുന്നത്​.

‘ഇന്ത്യക്കാരായ ഞങ്ങളുടെ എല്ലാ വായനക്കാരോടും, ഇതൽപ്പം മോശമാണെന്ന്​ ഞങ്ങൾക്കറിയാം. എങ്കിലും വിക്കിപീഡിയയുടെ സ്വാതന്ത്ര്യത്തിനായി ഞങ്ങൾ വിനയത്തോടെ ഒരാവ​ശ്യം നിങ്ങളുടെ മുന്നിൽ വയ്​ക്കുകയാണ്​. നിങ്ങൾ 150 രൂപ സംഭാവനയായി നൽകുകയാണെങ്കിൽ അത്​ ഒരുപാട്​ വർഷത്തേക്ക്​ ഞങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കും. നിങ്ങൾ ഇതിനുമുമ്പ്​ ഞങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ അതിന്​ നന്ദി പറയുന്നു.

ധാരാളംപേർ വിക്കിപീഡിയക്ക്​ സംഭാവന നൽകുന്നുണ്ട്​. അതിന്​ കാരണം ഇതൊരു ഉപയോഗപ്രദമായ സംവിധാനമായതിനാലാണ്​. ഇൗ വർഷം വിക്കിപീഡിയ നിങ്ങൾക്ക്​ 150 രൂപയുടെ അറിവ്​ നൽകിയെന്ന്​ വിശ്വസിക്കുന്നെങ്കിൽ ഞങ്ങളുടെ ഇൗ സംരഭത്തിൽ പങ്കാളികളാകണം’. 150 രൂപയെന്നത്​ ഏറ്റവും കുറഞ്ഞ തുകയായാണ്​ നിശ്​ചയിച്ചിരിക്കുന്നത്​.

അതിന്​ മുകളിൽ ഏത്​ തുകയും വിക്കിക്കായി നമ്മുക്ക്​ സംഭാവന നൽകാം. വിവിധ കാർഡുകൾ ഉപയോഗിച്ച്​ ഒാൺലൈനായാണ്​ പണം സംഭാവന നൽകേണ്ടത്​. 

Tags:    
News Summary - wikipedia To all our readers in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.