ബംഗളൂരു: കർണാടകയിൽ റിസോര്‍ട്ടില്‍വച്ച് തെൻറ ഭര്‍ത്താവിനെ ആക്രമിച്ചതിന് ജെ.എന്‍ ഗണേഷ് എം.എല്‍ .എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആനന്ദ് സിങ്ങിെൻറ ഭാര്യ ലക്ഷ്മി സിങ്. ഗണേഷ് തെൻറ ഭർത് താവിനെ മർദിച്ചുവെന്നത് സത്യമാണ്. സംഭവത്തിൽ ഭാര്യ എന്നനിലയിൽ താനും മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേ ണ്ടെന്നും ലക്ഷ്മി സിങ് മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാമനഗര ബിഡദിയിലെ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാരിൽ വിജയനഗര എം.എൽ.എ ആനന്ദ്സിങ്, കാംബ്ലി എം.എൽ.എ ജെ.എൻ. ഗണേശ് എന്നിവരാണ് പരസ്പരം പോരടിച്ചത്. അടിപിടിക്കിടെ ആനന്ദ് സിങ്ങിനെ ഗണേഷ് കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. കുപ്പി കൊണ്ടുള്ള അടിയേറ്റ ആനന്ദ്സിങ്ങിനെ ബംഗളൂരു ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
തെൻറ ഭർത്താവ് ഗണേഷിനെ പ്രകോപിതനാക്കിയോയെന്ന് അറിയില്ല. പ്രകോപനപരമായി പെരുമാറിയാലും ഒരാളെ കൊല്ലാനാണോ ശ്രമിക്കുകയെന്നും ലക്ഷ്മി ചോദിച്ചു. ആനന്ദ് സിങ്ങിന് വലതുകണ്ണിനും തോളിനും വയറിനും പരിക്കുള്ളതായാണ് വിവരം. യഥാർത്ഥ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിവായിട്ടില്ല. തങ്ങളുടെ മകൻ മന്ത്രി ഡി.കെ ശിവകുമാറുമായി സംസാരിച്ചിരുന്നു. ആനന്ദ് സിങ്ങിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചതായും അവർ പറഞ്ഞു. തെൻറ ഭർത്താവും ഗണേഷും തമ്മിൽ നല്ല സൗഹൃദമായിരുന്നു. അടുത്തിടെ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിനിടെ ഭീമാ നായിക്ക് എം.എല്‍.എയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. കൂടുതലായി ഒന്നും അറിയിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
ആനന്ദ് സിങ്ങിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിെൻറ പശ്ചാത്തലത്തിൽ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാരെ സ്വവസതികളിലേക്ക് മടക്കി അയക്കുമെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.