പുറത്ത്​ നിന്നുള്ള ഭക്ഷണം തിയറ്ററിൽ​ കൊണ്ടുവന്നാലെന്താ- ബോംബേ ഹൈകോടതി

മുംബൈ: തിയേറ്ററിന്​ പുറത്ത്​ നിന്നും ഭക്ഷണം കൊണ്ടുവരുന്നതിന്​ തിയേറ്റർ ഉടമകൾ ഏർപ്പെടുത്തുന്ന  വിലക്ക്​ ചോദ്യം ചെയ്​ത് ബോംബെ ഹൈകോടതി​. ഇതുമായി ബന്ധപ്പെട്ട്​ ലഭിച്ച പൊതു താൽപര്യ ഹരജിയിൽ മറുപടി നൽകാൻ മഹാരാഷ്​ട്ര സർക്കാറിനോട്​ ആവശ്യപ്പെട്ടിരിക്കുകയാണ്​ ബോ​ംബെ ഹൈകോടതി. സംസ്​ഥാനത്താകമാനം തിയേറ്ററുകളിൽ സുരക്ഷാപരിശോധനകൾ നടത്തുകയും പുറത്ത്​ നിന്നുള്ള ഭക്ഷണം വിലക്കി തിയേറ്റർ കോംപ്ലക്​സിനകത്ത്​ നിന്നും വൻ വിലക്ക്​ വാങ്ങാൻ നിർബന്ധിക്കുന്ന തിയറ്ററുകാരുടെ നടപടിയാണ്​ ഹൈകോടതി ചോദ്യം ചെയ്​തത്​.

ജസ്​റ്റിസ്​ ആർ.എം ബോർദെ, രാജേഷ്​ കേട്​കർ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ​ മൂന്നാഴ്​ച്ചക്കുള്ളിൽ മറുപടി നൽകാൻ സർക്കാറിനോട്​ നിർദേശിച്ചു​. ഇത്​ നിയമാനുസൃതമാണോ അതോ തിയറ്റർ ഉടമകളുടെ തന്നിഷ്​ടപ്രകാരമുള്ള നടപടിയാണോ എന്ന കാര്യത്തിലാണ്​ കോടതി സർക്കാറി​​​​െൻറ വിശദീകരണം തേടിയത്​.

ജൈനേന്ദ്ര ബക്ഷി എന്നയാളാണ്​ പൊതുതാൽപര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്​. തിയറ്ററുകാരുടെ നടപടി നിയമ വിരുദ്ധമാണെന്നും പുറത്ത്​ നിന്നും കൊണ്ടു വരുന്ന ഭക്ഷണ സാധനങ്ങൾ വിലക്കാനുള്ള അവകാശം അവർക്കില്ലെന്നും ഹരജിയിൽ പറയുന്നു. കൂടാതെ തിയേറ്ററിനകത്ത്​ ഭക്ഷണം വിൽകുന്നത്​ ‘മഹാരാഷ്​ട്രയിലെ സിനിമാ നിയമ’ങ്ങൾക്ക്​ വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു​. പുറത്ത്​ നിന്നും ഭക്ഷണം കൊണ്ട്​ വരാനുള്ള വിലക്ക്​ പ്രായംചെന്നവരെയാണ് ബാധിക്കുന്നത്.​ ആരോഗ്യ പ്രശ്​നങ്ങൾ കാരണം തിയേറ്ററിനകത്ത്​ നിന്നും ലഭിക്കുന്ന ജങ്ക്​ ഫുഡ്​ കഴിക്കാൻ അവർക്ക്​ കഴിയില്ലെന്നും അകത്തേക്ക്​ ആയുധങ്ങളോ സ്​ഫോടക വസ്​തുക്കളോ കൊണ്ട്​ പോവുന്നത്​ നിയന്ത്രിക്കുകയാണ്​ തിയേറ്ററധികാരികൾ ചെയ്യേണ്ടതെന്നുഹരജിയിൽ പറയുന്നുണ്ട്​. 


 

Tags:    
News Summary - Why Should Film Viewers Buy Food From Theatres HC to Maharashtra Govt - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.