പെൺകുട്ടികൾ രാത്രി പുറത്തിറങ്ങുന്നത്​ എന്തിനെന്ന്​​ ബി.ജെ.പി നേതാവ്​

ന്യൂഡൽഹി: രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന്​ ബി.ജെ.പിയുടെ ഹരിയാന ​ൈവസ്​ പ്രസിഡൻറ്​ രാംവീർ ഭട്ടി. ഹരിയാന ​െഎ.എ.എസ്​ ഒാഫീസറുടെ മകളെ ബി.ജെ.പി നേതാവി​​െൻറ മകൻ വികാസ്​ ബരേല പിന്തുടർന്ന കേസ​ിനെ കുറിച്ച്​ സി.എൻ.എൻ ന്യൂസ്​ 18നോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ആ പെൺകുട്ടി രാത്രി 12മണിക്ക്​ ​പുറത്തിറങ്ങരുതായിരുന്നു. രാത്രി ഇത്ര വൈകി എന്തിനാണ്​ അവൾ ഡ്രൈവ്​ ചെയ്​തത്​. സാഹചര്യം ശരിയല്ലാത്തതാണ്​. നമ്മൾ തന്നെ വേണം നമ്മളെ സംരക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു. 

​െപൺകുട്ടിയെ വികാസ്​ ബറേല പിന്തുടരുന്നതി​​െൻറ അഞ്ചിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കാണാനില്ലെന്ന്​ ചണ്ഡീഗഡ്​ പൊലീസ്​ പറഞ്ഞിരുന്നു. അതിനെ കുറിച്ച്​ അഭിപ്രായം അന്വേഷിക്കവെയാണ്​ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന്​ ന്യൂസ്​ 18​േനാട്​ രാംവീർ ഭട്ടി പറഞ്ഞത്​. സി.സി.ടി.വി ദൃശ്യങ്ങൾ കേസി​െല പ്രധാന തെളിവാണെന്ന്​ പൊലീസ്​ പറഞ്ഞിരുന്നു. അതിനി​െടയാണ്​ അഞ്ചിടങ്ങളിലെ ദൃശ്യങ്ങൾ കാണാതായിരിക്കുന്നത്​. 

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവം. ​െഎ.എ.എസ്​ ഉദ്യോഗസ്​ഥ​​െൻറ 29കാരിയായ മകളെ വികാസ്​ ബറേലയും കൂട്ടുകാരനും രാത്രി പിന്തുടരുകയായിരുന്നു. ബറേലയുടെ വാഹനം ത​​െൻറ കാറി​നെ പിന്തുടർന്നു​െവന്ന്​ കാണിച്ച്​ പെൺകുട്ടി പൊലീസ്​ പരാതി നൽകിയിരുന്നു. ബറേലയുടെ എസ്​.യു.വി പലപ്പോഴും ത​​െൻറ കാറിന്​ തൊട്ടടുത്തെത്തി യാത്ര തടയാൻ ശ്രമിക്കുകയും മറ്റു റൂട്ടുകളിലേക്ക്​ വഴിമാറിപ്പോകുന്നത്​ തടയുകയും ചെയ്​തു​െവന്നും പെൺകുട്ടി ആരോപിച്ചിരുന്നു. ഭാഗ്യം കൊണ്ട്​ മാത്രമാണ്​ താൻ ലൈംഗിക പീഡനത്തിനിരയാകാതിരുന്നതെന്നും അവർ പറഞ്ഞിരുന്നു. 

Tags:    
News Summary - Why Girls Out So Late in the Night? Asks BJP Leader -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.