വാടകക്ക് സ്ഥലവും വീടുമെടുക്കുന്നത് പുതിയ കാര്യമല്ല. ഇത്തരത്തിൽ സ്ഥലവും വീടുമെടുക്കുമ്പോൾ കരാറുകളിൽ ഏർപ്പെടുന്നതും സ്വാഭാവികമാണ്. വാടകക്ക് കൊടുക്കുന്നയാളും ഇത് വാങ്ങുന്നയാളും തമ്മിലാണ് കരാറിൽ ഏർപ്പെടുക. പക്ഷേ ഈ കരാറുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാവും. 11 മാസമായിരിക്കും മിക്ക വാടക കരാറുകളുടേയും ദൈർഘ്യം. ഇത്തരത്തിൽ 11 മാസത്തേക്ക് മാത്രമായി വാടക കരാറുകൾ നിശ്ചയിക്കുന്നതിന് പിന്നിലൊരു കാര്യമുണ്ട്.
11 മാസം വരെയുള്ള വാടക കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടിതില്ലെന്നതാണ് ആളുകളെ ഇത്തരത്തിലുള്ള കരാറുകളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നത്. രജിസ്ട്രേഷൻ വേണ്ടാത്തതിനാൽ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും നല്ലൊരു തുക ലാഭിക്കാം.
എന്നാൽ, ദീർഘകാലത്തേക്കുള്ള കരാറാണെങ്കിൽ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി കൊടുത്ത് ഇത്തരം കരാറുകൾ രജിസ്റ്റർ ചെയ്യണം. നേരത്തെ മഹാരാഷ്ട്ര വാടക കരാറുകളുടെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.