രാഹുൽഗാന്ധിയുടെ പേരിൽ ദത്തെടുത്ത വെള്ളക്കടുവക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ

രാഹുൽ ഗാന്ധിക്കായി മൃഗശാലയിലെ വെള്ളക്കടുവയെ ദത്തെടുത്ത് കോൺഗ്രസ് പ്രവർത്തകർ

ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി അദ്ദേഹത്തിെൻറ ജന്മദിനാഘോഷത്തിെൻറ ഭാഗമായി മൃഗശാലയിലെ വെള്ളക്കടുവയെ ദത്തെടുത്ത് കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർ. പൈതൃക നഗരമായ ഹംപിയിലെ അടല്‍ ബിഹാരി വാജ്‌പേയ് സൂവോളജിക്കല്‍ പാര്‍ക്കിലെ അര്‍ജുന എന്നു പേരുള്ള വെള്ളക്കടുവയൊണ് ഒരു വർഷത്തേക്ക് ദത്തെടുത്തത്.

രാഹുല്‍ ഗാന്ധിയുടെ 51ാമത് ജന്മദിനത്തില്‍ പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിെൻറ ഭാഗമായാണ് മൃഗശാലയിലെ കടുവയെ ദത്തെടുത്ത് പരിപാലന ചിലവിനായി ഒരു ലക്ഷം രൂപ അടച്ചടതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇത്തരമൊരു ദത്തെടുക്കലിന് മുന്നിട്ടിറങ്ങിയത്. 2021 ജൂൺ 18 മുതൽ 2022 ജൂൺ 198വരെയാണ് വെള്ളക്കടുവയെ രാഹുൽ ഗാന്ധിയുടെ പേരിൽ ദത്തെടുത്തതെന്നും ഇതിനായി ഒറു ലക്ഷം രൂപ കർണാടക മൃഗശാല അതോറിറ്റിക്ക് കൈമാറിയെന്നും ബെള്ളാരി റൂറൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സിദ്ധു ഹല്ലെഗൗഡ പറഞ്ഞു.


വെള്ളക്കടുവയെ രാഹുൽഗാന്ധിയുടെ പേരിൽ ദത്തെടുത്തതിന്‍റെ സർട്ടിഫിക്കറ്റ്

കോവിഡ് ലോക്ക് ഡൗണിനെതുടർന്ന് മൃഗശാലകൾ അടച്ചിട്ടിരിക്കുകയാണ്. സന്ദർശകരില്ലാത്തതിനാൽ തന്നെ മൃഗശാലകളുടെ പരിപാലന ചിലവ് വെല്ലുവിളിയായി തുടരുകയാണ് ഈ സാഹചര്യത്തിൽ മൃഗശാലകളിലെ മൃഗങ്ങളെ ദത്തെടുത്ത് അവയുടെ പരിപാലന ചിലവിലേക്ക് സംഭാവന നൽകാൻ കർണാടക മൃഗശാല അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മൃഗശാല അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയും സംഭാവന നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ ആവശ്യത്തെ പിന്തുണച്ച് കന്നട നടൻ ദർശൻ ഉൾപ്പെടെയുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു. മൃഗശാലകളിലേക്കുള്ള ധനസമാഹാരണത്തിൽ മൂന്നു കോടിയിലധികം രൂപ അധികൃതർക്ക് ലഭിച്ചിരുന്നു. ദത്തെടുക്കുന്ന മൃഗങ്ങൾ മൃഗശാലയിൽ തന്നെ തുടരും. ദത്തെടുക്കലിലൂടെ മൃഗങ്ങളുടെ ഭക്ഷണത്തിന് ഉൾപ്പെടെയുള്ള തുക കണ്ടെത്താൻ മൃഗശാല അധികൃതർക്ക് കഴിയും.


Tags:    
News Summary - White tiger adopted for Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.