അമുസ്​ലിംകൾ എവിടേക്ക്​ പോകും? ഇറ്റലിയിലേക്കോ.? -കേന്ദ്രമന്ത്രി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസിനെതിരെ വിമർശനവുമായി കേന് ദ്രമന്ത്രി കിഷൻ റെഡ്​ഢി. പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ എന്നീ രാഷ്​ട്രങ്ങളിൽ മതപീഡനത്തിനിരയാവുന്ന ന്യൂനപക്ഷ സമുദായങ്ങൾ ഇറ്റലിയിലേക്കാണോ പോവേണ്ടതെന്ന്​ അദ്ദേഹം ചോദിച്ചു.

‘‘അയൽ മുസ്​ലിം രാഷ്​ട്രങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക്​ പൗരത്വം നൽകുകയെന്നത്​ നമ്മുടെ ധാർമിക ഉത്തരവാദിത്തമാണ്​. ഇന്ത്യയിലേക്ക്​ വന്നില്ലെങ്കിൽ അവർ എവിടേക്ക്​ പോക​ും,? ഇറ്റലിയിലേക്കോ.​? പാവപ്പെട്ടവരായതിനാൽ ഹിന്ദുക്കളേയും സിഖ​ുകാരേയ​ും ഇറ്റലി സ്വീകരിക്കില്ല.’’-കിഷൻ റെഡ്​ഢി പറഞ്ഞു.

അയൽരാജ്യങ്ങള​ിലെ ന്യൂനപക്ഷ ജനസംഖ്യ നേരത്തേയുള്ള 30 ശതമാനത്തിൽ നിന്ന്​ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്​. പ്രതിപക്ഷം രാഷ്​ട്രീയം കളിക്കുകയാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Where will they go, to Italy?: Union Minister on non-Muslims from three countries -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.