മോഷണത്തിന് കയറിയപ്പോൾ ഒന്നും കിട്ടിയില്ല; വയോധികന്റെ വീട്ടിൽ 500 രൂപ വെച്ച് കള്ളന്റെ ‘സഹായം’

മോഷണത്തിനായി കയറിയ വീട്ടിൽനിന്ന് ഒന്നും കിട്ടാതായപ്പോൾ 500 രൂപ വെച്ച് കള്ളന്റെ ‘സഹായം’. ന്യൂഡൽഹി രോഹിണി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 20ന് രാത്രിയാണ് സംഭവം. 80കാരനായ റിട്ട. എൻജിനീയർ എം. രാമകൃഷ്ണയുടെ വീട്ടിലാണ് മോഷ്ടാ​വെത്തിയത്. വീട്ടുടമ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂലൈ 19ന് രാമകൃഷ്ണയും ഭാര്യയും ഗുരഗ്രാമിലുള്ള മകന്റെ വീട്ടിലേക്ക് പോയിരുന്നു.

ജൂലൈ 21നാണ് അയൽക്കാർ വീട്ടിൽ മോഷണം നടന്ന വിവരം വിളിച്ചറിയിച്ചത്. ഉടൻ വീട്ടിലെത്തിയ അദ്ദേഹം വീടിന്റെ ​പ്രധാന വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിൽ ഒന്നും നഷ്ടമായില്ലെന്ന് കണ്ടെത്തി. എന്നാൽ, വീട്ടിൽ 500 രൂപ ഉപേക്ഷിച്ച നിലയിൽ ​കണ്ടെത്തിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. താൻ വിലപിടിപ്പുള്ള ഒന്നും വീട്ടിൽ സൂക്ഷിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. രാമകൃഷ്ണയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - When he went in for the robbery, he got nothing; Thief's 'help' by keeping Rs 500 at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.