Posted On
date_range Updated On
date_range ജോലിക്കിടെ വാട്സ്ആപ് ചാറ്റ്; അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ
ജബൽപുർ: ബാബരി മസ്ജിദ് ഭൂമിതർക്ക കേസിെൻറ വിധി വരുന്നതിന് മുന്നോടിയായി സുരക് ഷ ചുമതലക്കായി നിയോഗിച്ച പൊലീസുകാർ വാട്സ്ആപ് ചാറ്റ് നടത്തിയെന്ന് ആരോപിച്ച് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ജബൽപുർ സിറ്റിയിലാണ് സംഭവം.
പൊലീസ് സൂപ്രണ്ടിെൻറ മിന്നൽ പരിശോധനക്കിടെയാണ് ഇവരുടെ ചാറ്റിങ് ശ്രദ്ധയിൽപെട്ടതെന്ന് പൊലീസ് വക്താവ് വെളിപ്പെടുത്തി. ശനിയാഴ്ച രാത്രിതന്നെ അഞ്ചുപേർക്കുമെതിരെ നടപടി എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.