എന്താണ് പ്രധാനമന്ത്രി ആഹ്വാനംചെയ്ത ‘ജനതാ കർഫ്യൂ’

കോവിഡ്-19 വ്യാപനം തടയാൻ ഞായറാഴ്ച ‘ജനതാ കർഫ്യൂ’ ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ ആരും വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുകയാണ്.

രാജ്യത്തെ ജനങ്ങൾക്കായി ജനങ്ങൾ തന്നെ നടത്തുന്ന കർഫ്യൂ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാവരോടും വീടുകളിൽ തന്നെ കഴിയാനും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് നിർദേശം.

പ്രധാന നിർദേശങ്ങൾ

  • ‘ജനതാ കർഫ്യൂ’വിനെ കുറിച്ചുള്ള സന്ദേശം ഫോണിലൂടെ പരമാവധി പ്രചരിപ്പിക്കണം
  • ദിവസം 10 പേരെയെങ്കിലും ഫോൺ വഴിയും മറ്റും ഇക്കാര്യം അറിയിക്കണം
  • ജനതാ കർഫ്യൂവിന്‍റെ ഭാഗമായി പരസ്പരം ബോധവൽക്കരണം നടത്തണം
  • അടുത്ത ദിവസങ്ങളിൽ ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക.
  • സാമൂഹിക അകലം പാലിക്കണം.
  • രോഗം പടരുന്നില്ലെന്ന് ഓരോരുത്തരും സ്വയം ഉറപ്പാക്കണം.
  • 65 വയസിന് മുകളിലുള്ളവർ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം
  • അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ആശുപത്രി സന്ദർശിക്കരുത്
  • അനാവശ്യഭീതി കാരണം സാധനങ്ങള്‍ ആവശ്യത്തിലധികം വാങ്ങിക്കൂട്ടരുത്
  • കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണം
  • കോവിഡിനെതിരായ പോരാളികൾക്ക് അഭിവാദ്യമെന്ന നിലയില്‍ 22ന് വൈകീട്ട് അഞ്ചിന് അഞ്ചുമിനിട്ട് കൈകള്‍ അടിക്കുകയും മണി മുഴക്കുകയും ചെയ്യണം
Tags:    
News Summary - What is the Janata Curfew announced by PM Narendra Modi?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.