കംഗ്രാ(ഹിമാചൽ പ്രദേശ്): കോൺഗ്രസ് ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നു എന്ന് രാഹുൽ ഗാന്ധിയോട് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിതാ ഷാ. മോദി സർക്കാർ മൂന്ന് വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്ന രാഹുലിന്‍റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഹിമാചലിലെ വീരഭദ്രസിങ്ങ് സർക്കാറിനെ വിമർശിച്ച അദ്ദേഹം സംസ്ഥാനത്ത് യാതൊരു വികസനവും നടന്നിട്ടില്ലെന്ന് ആരോപിച്ചു. ഷിംലയിൽ പീഢനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. കോത്തക്കി ഗവൺമെന്‍റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ക്രൂര പീഢനത്തിനിരയായി കൊല്ലപ്പെട്ടത് ജൂലൈ നാലിനാണ്.
നവംബർ ഒമ്പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചലിൽ തിരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.