കസ്തൂരി രംഗന്‍ റിപോര്‍ട്ട്: അന്തിമ വിജ്ഞാപനത്തിന് കര്‍ഷക മാര്‍ച്ച്

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ ഉടന്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച് വ്യാഴാഴ്ച രാവിലെ 11.30ന് ജന്തര്‍ മന്തറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും.
ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി കേരളം മറുപടി റിപ്പോര്‍ട്ടും നിലപാടും അറിയിച്ചിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെയാണ് മാര്‍ച്ച് നടത്തുന്നതെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളം നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടും തമിഴ്നാട് മറുപടി നല്‍കിയില്ളെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് നാലിനു കാലാവധി അവസാനിക്കുന്ന കരട് വിജ്ഞാപനത്തിനു പകരം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നീക്കം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകരെ ദുരിതത്തിലാക്കിയ നടപടികളില്‍ കേന്ദ്രം കാലതാമസം വരുത്തി ആശങ്ക വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്നു സംശയിക്കേണ്ടതാണെന്നും ഇബ്രാഹീം കുട്ടി പറഞ്ഞു.

അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള ജനകീയ വികാരം മുതലെടുത്ത് ഇടുക്കി എം.പി ജോയിസ് ജോര്‍ജ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ആരോപിച്ചു. പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ കേരളം തയാറാക്കി നല്‍കിയ ക്രഡസ്റ്റല്‍ മാപ് അംഗീകരിക്കില്ളെന്ന് കേന്ദ്രം വാശിപിടിക്കുമ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയ കേരളത്തിലെ 123 വില്ളേജുകളും ഇ.എസ്.എയുടെ പരിധിയിലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ നിലപാടെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്ന് പറഞ്ഞ ഡി.സി.സി നേതാക്കള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകള്‍ക്കെതിരെ ആറിന് ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹാനം ചെയ്തിട്ടുണ്ടെന്നും ഇബ്രാഹീം കുട്ടി അറിയിച്ചു.

എം.പിമാരായ പ്രഫ. കെ.വി. തോമസ്, ആന്‍േറാ ആന്‍റണി, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.സി. ചാക്കോ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കന്‍, ഇടുക്കി മുന്‍ ഡി.സി.സി പ്രസിഡന്‍റ് ജോയ് തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Tags:    
News Summary - western ghats report kasturirangan report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.