ബംഗാളിൽ തെരഞ്ഞെടുപ്പ്​ കമീഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബദ്​പാര: പശ്ചിമബംഗാളിലെ ബത്​പാര നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ 144 പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്​ ശ േഷം ഉണ്ടായേക്കാവുന്ന അക്രമസംഭവങ്ങളെ തടയുന്നതിനായി​ അിശ്ചിതകാലത്തേക്കാണ്​​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​. ഒരു സ്ഥലത്ത്​ നാല്​ പേരിൽ കൂടുതൽ ഒത്തുചേരുന്നത്​ തടയുന്നതാണ്​ സെക്ഷൻ 144.

സുരക്ഷയൊരുക്കുന്നതിനായി സംസ്ഥാനത്തുടനീളം 200 കമ്പനി കേന്ദ്രസേനയെ വിന്യസിക്കുമെന്ന്​ പ്രത്യേക പൊലീസ്​ നിരീക്ഷകൻ വിവേക്​ ദുബെ പറഞ്ഞു. 510 കമ്പനി പൊലീസ്​ സംസ്ഥാനത്തിന്​ പുറത്തേക്ക്​ പോകുന്നുണ്ട്​.

ലോക്​സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത്​ തൃണമൂൽ കോൺഗ്രസ്​-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയും ബോംബേറ്​ ഉൾപ്പെടെ നടക്കുകയും ചെയ്​ത പശ്ചാത്തലത്തിലാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​.

Tags:    
News Summary - west bengal: Election commision imposes section 144 in Bhatpara for undefined time period -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.