മമത ബാനർജി

എസ്.ഐ.ആറിനെതിരെ കൊൽക്കത്തയിൽ മാർച്ച് നടത്തുമെന്ന് മമത ബാനർജി

പശ്ചിമ ബംഗാൾ:  മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച കൊൽക്കത്തയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (SIR)ത്തിനെതിരെ പ്രതിഷേധിച്ച് മാർച്ച് നടത്തും. മമതക്കൊപ്പം അവരുടെ അനന്തിരവനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും മാർച്ചിൽ പങ്കുചേരും.റെഡ് റോഡിലെ അംബേദ്കർ പ്രതിമക്കു സമീപം നിന്ന് മാർച്ച് ആരംഭിച്ച് ജോറാസങ്കോയിലെ രവീന്ദ്രനാഥ ടാഗോറിന്റെ വസതിക്ക് സമീപം അവസാനിക്കും.

ശനിയാഴ്ച സമൂഹമാധ്യമ പ്ലാറ്റ് ഫോമായ എക്സിൽ ഒരു പോസ്റ്റിൽ തൃണമൂൽ കോൺഗ്രസ് പറഞ്ഞു, എസ്.ഐ.ആർ എന്നത് യഥാർഥത്തിൽ നിശ്ശബ്ദമായ ഒരു തരം തട്ടിപ്പാണ്. യോഗ്യരായ എല്ലാ വോട്ടർമാരെയും ഈ പ്രക്രിയയിൽ പങ്കെടുക്കുന്നുണ്ടെന്നും അവരെ ഒഴിവാക്കുന്നില്ലെന്നും ഉറപ്പാക്കണം. ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ പോരാടും.

നവംബർ നാലിന്, നോർത്ത് 24 പർഗാനാസ് ജില്ലയിലെ അഗർപാറയിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി റാലി നടത്തുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ബിഹാറിൽ എസ്.ഐ.ആർ അവതരിപ്പിച്ചതു മുതൽ തൃണമൂൽ കോൺഗ്രസ് വിമർശിച്ചുവരികയാണ്. എസ്‌ഐആറിന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെടുമെന്ന് ഭയന്ന് ബംഗാളിൽ മൂന്ന് പേർ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നതിനെത്തുടർന്ന് പാർട്ടി ബി.ജെ.പിയെ ലക്ഷ്യംവെച്ചിട്ടുണ്ട്.

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് കമീഷൻ എസ്‌.ഐ‌.ആറിന്റെ രണ്ടാം ഘട്ടം നടത്തും. എസ്‌.ഐ‌.ആർ പ്രക്രിയ നവംബർ നാലിന് ആരംഭിച്ച് ഡിസംബർനാലുവരെ തുടരും. കരട് വോട്ടർ പട്ടിക ഡിസംബർ ഒമ്പതിന് പുറത്തിറക്കും, അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.

പശ്ചിമ ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് ശുഭേന്ദു അധികാരിക്കെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകി. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ബൂത്ത് ലെവൽ ഓഫിസർമാരെ (ബിഎൽഒ) ജയിലിലടക്കുമെന്ന് ശുഭേന്ദു അധികാരി ഭീഷണിപ്പെടുത്തിയതായി പശ്ചിമ ബംഗാൾ സഹമന്ത്രി അരൂപ് ബിശ്വാസ് .ബിഹാറിൽ ബിഎൽഒമാരെ കസ്റ്റഡിയിലെടുത്ത സംഭവം ഓർമിപ്പിക്കുകയായിരുന്നു അരൂപ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്താനുമുള്ള ശ്രമമാണിതെന്ന് ടി.എം.സി പറഞ്ഞു.

Tags:    
News Summary - West Bengal CM Mamata Banerjee to march against Special Intensive Revision in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.