പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാൾ നിയമസഭയും പ്രമേയം പാസാക്കും

കൊൽക്കത്ത: കേരളത്തിനും പഞ്ചാബിനും പിന്നാലെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്ക ാൻ പശ്ചിമ ബംഗാൾ സർക്കാർ. നാലുദിവസത്തിനകം നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറ ഞ്ഞു.

എൻ.ആർ.സിക്കും സി.എ.ബിക്കും എതിരെ മൂന്നു മാസം മുമ്പ് തങ്ങൾ പ്രമേയം പാസാക്കിയിരുന്നു. സി.എ.എക്കെതിരെയും പ്രമേയം പാസാക്കും. മറ്റ് സംസ്ഥാനങ്ങളും പ്രമേയം പാസാക്കണമെന്ന് മമത പറഞ്ഞു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ നടപ്പാക്കരുതെന്നും മമത ആവശ്യപ്പെട്ടു.

ഡിസംബർ 31നാണ് കേരളം പൗരത്വ നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമായത്. തുടർന്ന് ജനുവരി 18ന് പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മമതയെ ഇടത് പാർട്ടികൾ വെല്ലുവിളിച്ചിരുന്നു. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രമേയം പാസാക്കാൻ പ്രവർത്തക സമിതി തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാൾ നിയമസഭയിലും പ്രമേയം പാസാക്കാൻ മമത തീരുമാനിച്ചത്.

Tags:    
News Summary - West Bengal Assembly to pass resolution against CAA, says Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.