ന്യൂഡൽഹി: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പേ യുവതിയെ വാടകവീട്ടിലെ ബെഡ് ബോക്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ഡൽഹിയിലെ നബി കരീം ഏരിയയിലാണ് 28കാരിയായ ഉത്തരാഖണ്ഡ് സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് മുഹമ്മദ് ഇജാസിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.സാധനങ്ങൾ സൂക്ഷിക്കാനായി നിർമിച്ചിട്ടുള്ള വലിയൊരു അറയെയാണ് ബെഡ് ബോക്സ് എന്ന് വിളിക്കുന്നത്.
മേയ് എട്ടിന് രാത്രി ലക്ഷ്മൺപുരിയിലെ വാടകവീട്ടിൽനിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് കെട്ടിട ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കട്ടിലിനുള്ളിലെ സ്റ്റോറേജ് ബോക്സിൽ (ബെഡ് ബോക്സ്) അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രിൽ 26നായിരുന്നു ബിഹാർ വൈശാലി സ്വദേശിയായ ഇജാസും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുപിന്നാലെയാണ് ഇവർ നബി കരീമിൽ താമസം തുടങ്ങിയത്.മരണത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.
വിവാഹത്തിന് പിന്നാലെ ഇജാസും സഹോദരൻ സർഫറാസും സ്ത്രീധനത്തിനായി മകളെ പീഡിപ്പിച്ചിരുന്നതായി പിതാവ് പൊലീസിന് മൊഴി നൽകി. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സർഫറാസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇജാസ് തന്നെയാണ് പ്രധാന പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിക്കായി വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.