ഹാഥറസ്​ കേസ്​: ജഡ്​ജിയെ സ്ഥലംമാറ്റി യു.പി സർക്കാർ

ലഖ്​നോ: ഹാഥറസ്​ കേസ്​ പരിഗണിക്കുന്ന ജഡ്​ജിയെ സ്ഥലം മാറ്റി യു.പി സർക്കാർ. 16 ഐ.എ.എസ്​ ഓഫീസർമാരുടേത്​ ഉൾപ്പടെയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവിലാണ്​ ഹാഥറസിലെ ജില്ലാ മജിസ്​ട്രേറ്റും ഉൾപ്പെട്ടത്​. ജില്ലാ മജിസ്​ട്രേറ്റ്​ പ്രവീൺ കുമാർ ലക്​സറി​നേയാണ്​ സ്ഥലം മാറ്റിയത്​. ലക്​സറിനെ മിർസാപൂരിലെ ജില്ലാ മജിസ്​ട്രേറ്റായാണ്​ നിയമിച്ചത്​.

യു.പിയിലെ ജാൽ നിഗം അഡീഷൺ മജിസ്​ട്രേറ്റ്​ രമേശ്​ രഞ്​ജനാണ്​ ഹാഥറസിന്‍റെ ചുമതലയെന്ന്​ ഔദ്യോഗിക വക്​താവ്​ അറിയിച്ചു. തുടക്കം മുതൽ ഹാഥറസ്​ കേസിൽ ​േകാടതിയുടെ ശക്​തമായ ഇടപെടലുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹാഥറസ്​ മജിസ്​ട്രേറ്റിനെ സ്ഥലം മാറ്റിയിരിക്കുന്നത്​​.

സെപ്​റ്റംബർ 14നാണ്​ ഉന്നതജാതിക്കാർ ഹാഥറസിൽ ദലിത്​ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്​. ആശുപത്രിയിൽ ചികിൽസയിലിരിക്കെ സെപ്​റ്റംബർ 29ന്​ പെൺകുട്ടി മരിച്ചു. കുടുംബത്തിന്‍റെ അനുവാദമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ്​ ദഹിപ്പിച്ചത്​ വൻ വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

Tags:    
News Summary - Weeks After Court's Concern, UP Government Transfers Hathras District Magistrate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.