വിവാഹനാളിൽ 3.5 ലക്ഷം രൂപയടങ്ങിയ വധുവി​െൻറ അമ്മയുടെ ബാഗ്​ കവർന്നു

ന്യൂഡൽഹി: വിവാ​ഹാഘോഷങ്ങൾ എല്ലാവരെയും സംബന്ധിച്ചടുത്തോളം സന്തോഷത്തി​െൻറ ദിനങ്ങളാണ്​. പക്ഷേ ചെറിയൊരു സംഭവം മതി ഈ സന്തോഷങ്ങളൊക്കെ ഇല്ലാതാകാൻ. അത്തരമൊരു സംഭവമാണ്​ ഛണ്ഡിഗഢിൽ നടന്നത്​. വിവാഹനാളിൽ വധുവി​െൻറ അമ്മയുടെ ബാഗ്​ മാസ്​ക്​ ധരിച്ചെത്തിയാൾ കവർന്നതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം.

ഛണ്ഡിഗഢിലെ സെക്​ടർ 22 ഏരിയയിലെ ഹോട്ടലിൽ വെച്ചാണ്​ വിവാഹം നടന്നത്​. വധുവി​െൻറ അമ്മയായ ഉഷാ താക്കൂറിൽ നിന്നാണ്​ പണമടങ്ങിയ ബാഗ്​ കവർന്നത്​. 3.5 ലക്ഷം രൂപക്ക്​ പുറമേ വജ്രമോതിരവും രണ്ട്​ മൊബൈൽ ഫോണുകളും ബാഗിലുണ്ടായിരുന്നു.

വധുവി​െൻറ ബന്ധുവെന്ന രൂപണേ ഹോട്ടലിലെത്തിയ ഒരാളാണ്​ ബാഗ്​ കവർന്നതെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാൾ ബാഗുമായി പോകുന്നതി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്​. എന്നാൽ, മാസ്​ക്​ ധരിച്ചതിനാൽ ആളി​െൻറ മുഖം വ്യക്​തമല്ലെന്ന്​ പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Wedding celebrations turn sour in Chandigarh as masked man steals handbag with Rs 3 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.