Posted On
date_range Updated On
date_range വെടിയേറ്റു വീണാലും രേഖകൾ കാണിക്കില്ല -അസദുദ്ദീൻ ഉവൈസി
ഹൈദരാബാദ്: വെടിയേൽക്കേണ്ടിവന്നാലും പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദ ീൻ ഉവൈസി എം.പി.
ഹൈദരാബാദിൽ നടന്ന സി.എ.എ വിരുദ്ധ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്ന അദ്ദേഹം. നിങ്ങൾക്ക് ഞങ്ങളെ വെടിവെക്കാം. ചെയ്യാൻ കഴിയുന്നതെന്തും ചെയ്യാം. പക്ഷേ, ഞാൻ ഈ രാജ്യത്ത് ജീവിക്കും. രേഖകൾ കാണിക്കുകയുമില്ല.
ഇനി അവർക്ക് രേഖകൾ കാണണമെങ്കിൽ നാം അവർക്ക് നമ്മുടെ വിരിമാറ് കാണിച്ചുകൊടുക്കും. എന്നിട്ട് വെടിവെക്കാൻ ആവശ്യപ്പെടും. ഇതാണ് ഞങ്ങളുടെ രേഖകൾ. ഇതാണ് അധിവസിക്കുന്ന രാജ്യത്തോടുള്ള ഞങ്ങളുടെ സ്നേഹം.
ചില കാര്യങ്ങൾ മനസിലാക്കാൻ നിങ്ങൾ പ്രാപ്തരല്ലെന്ന് നിങ്ങൾ മനസിലാക്കണം. ഞങ്ങളുടെ പേരും പ്രപിതാക്കളുടെ വിശ്വാസവും മതിയാവും ഈ രാജ്യത്തോട് ഞങ്ങൾക്കുള്ള സ്നേഹത്തിനും ബന്ധത്തിനും തെളിവായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.