കോവിഡിനെതിരായ യുദ്ധത്തിൽ നമ്മൾ വിജയിക്കും -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് വൈറസിനെതിരായ യുദ്ധത്തിൽ നമ്മൾ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തെ ജനങ്ങളെ ഒന്നാക്കാനും മാരക വൈറസിനെ നിഷ്‌ഫലമാക്കാനും ഉള്ള അവസരമാണിതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

പൊതുവായ ഒരു വിഷയത്തിൽ മതം, ജാതി, ഗോത്ര വ്യത്യാസമില്ല. ഈ പോരാട്ടത്തിന് അനുകമ്പയും സഹാനുഭൂതിയും ആത്മാര്‍പ്പണവും വേണം. നമ്മൾ ഈ പോരാട്ടം ജയിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

രാജ്യത്ത് 4,067 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്, 109 പേർ മരണപ്പെട്ടപ്പോൾ 292 പേർ രോഗമുക്തി നേടി.

Tags:    
News Summary - We will win battle against COVID-19: Rahul Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.