Posted On
date_range Updated On
date_range അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ രാജ്യത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാക്കി മാറ്റും -യോഗി
ലഖ്‌നോ: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ ഇന്ത്യയിലെ ഏറ്റവും മികച്ച സമ്പദ്ഘടനയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 130 കോടി ചെലവില്‍ നടപ്പാക്കുന്ന 21 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു യോഗി.
നിക്ഷേപത്തിന്റെ കാര്യത്തില്‍ 2017ന് മുമ്പ് യു.പി എന്ന് കേട്ടാല്‍ പുറത്തുനിന്നുള്ളവര്‍ ചിരിക്കുമായിരുന്നു. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ഈ നെഗറ്റീവ് ഇമേജ് നമ്മള്‍ തകര്‍ത്തു. 2016ല്‍ സാമ്പത്തിക മേഖലയില്‍ ആറാം സ്ഥാനത്തായിരുന്നു യു.പി.
2017 മുതല്‍ യു.പിയില്‍ വന്‍ വളര്‍ച്ചയുണ്ടായി. 2020ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി യു.പി മാറി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ ഒന്നാമതാക്കും -യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.