ലഖ്നോ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗ കേസിലെ പ്രതികൾ ചുട്ടുകൊന്ന തന്‍റെ സഹോദരിയെക്കുറിച്ച് സഹോദരന്‍റെ നെഞ്ച് പിടക്കുന്ന പ്രതികരണം. സഹോദരിയുടെ മൃതദേഹം മറവ് ചെയ്യുമെന്നും ചിതയിൽ വെക്കാൻ ഒന്നും ബാക്കിയില്ലെന്നും സഹോദരൻ പറഞ്ഞു. അവർ ജീവിച്ചിരിക്കാൻ പാടില്ലെന്നും യുവാവ് രോഷത്തോടെ പ്രതികരിച്ചു.
കഴിഞ്ഞ വർഷമാണ് 23കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ കേസിന്‍റെ വാദം കേൾക്കലിന് പോകുമ്പോൾ യുവതിയെ തീകൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ലഖ്നോവിലെ ആശുപത്രിയിൽനിന്ന് എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് മാറ്റി. സഫ്ദർജങ് ആശുപത്രി വെന്റിലേറ്ററിൽ രണ്ടു ദിവസം ജീവന് വേണ്ടി പിടഞ്ഞാണ് അവൾ മരിച്ചത്.
തന്‍റെ മകളെ കൊന്നവരെ തൂക്കിലേറ്റണമെന്ന് പിതാവ് പ്രതികരിച്ചു. അല്ലെങ്കിൽ, ഹൈദരാബാദിലെ കൂട്ടബലാത്സംഗക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നപോലെ ഇവരെയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ മുതിർന്ന നേതാക്കളോ സർക്കാർ ഉദ്യോഗസ്ഥരോ ആരും തങ്ങളെ സന്ദർശിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.