ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നു- മോദി

മനില: ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാൻ വ്യവസായ- നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിക്ഷേപിക്കാൻ വിദേശ കമ്പനികളെ ഉപദേശിച്ച മോദി ഇന്ത്യൻ സമ്പദ്ഘടന വിദേശ നിക്ഷേപത്തിനായി തുറന്നിരിക്കുകയാണെന്നും വ്യക്തമാക്കി. ഡിജിറ്റൽ ഇന്ത്യയടക്കം തൻറെ സർക്കാറിൻറെ വിവിധ പദ്ധതികൾ അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.

ഇന്ത്യയെ പരിവര്‍ത്തിക്കാനുള്ള ശ്രമം മുന്നോട്ട് പോകുന്നു. ലളിതവും ഫലപ്രദവും സുതാര്യവുമായ ഭരണനിർവ്വഹണത്തിനായി രാപകൽ വിത്യാസമില്ലാതെ ഞങ്ങൾ അധ്വാനിക്കുകയാണ്. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ ഗണ്യമായി വർധിച്ചതായും ജനങ്ങളുമായി ഇടപെടുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായും മോദി പറഞ്ഞു. 

ഇന്ത്യൻ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായാണ് തൻെറ സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാൻമന്ത്രി ജൻധൻ യോജന പദ്ധതി വിശദീകരിച്ച് മോദി പറഞ്ഞു. ഇന്ത്യൻ ജനസംഖ്യയുടെ വലിയ വിഭാഗങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമായിരുന്നില്ല. ഈ പദ്ധതി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചു- അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ടതും സുതാര്യവുമായ ഭരണനിർവ്വഹണത്തിനായി തന്റെ സർക്കാർ രാജ്യത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 31ാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ചയാണ് പ്രധാനമന്ത്രി ഫിലിപ്പീൻസിൽ എത്തിയത്.

Tags:    
News Summary - We want to make India manufacturing hub: PM Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.