രാമ​ക്ഷേത്രത്തിന്​ വേണ്ടി വികസനം കുഴിച്ചുമൂടിയതിന്​ തങ്ങൾ വില നൽകുന്നുവെന്ന്​ ബി.​െജ.പി എം.പി

ന്യൂഡൽഹി: വിജയം പ്രതീക്ഷിച്ച മധ്യപ്രദേശ്​, ഛത്തീസ്​ഗഢ്​, രാജസ്​ഥാൻ എന്നീ സംസ്​ഥാനങ്ങളിൽ വൻ തിരിച്ചടി നേരിട് ടതോടെ ആത്മവിമർശനവുമായി ബി.ജെ.പി എം.പി രംഗത്ത്​. രാമക്ഷേത്രത്തിനു വേണ്ടി വികസനം കു​ഴിച്ചു മൂടിയതിന്​ തെരഞ്ഞെടുപ്പിൽ തങ്ങൾ വില നൽകിക്കൊണ്ടിരിക്കുകയാണെന്ന്​ മഹാരാഷ്​ട്രയിൽ നിന്നുള്ള ബി.ജെ.പി എം.പി സഞ്​ജയ്​ കകാടെ​ പറഞ്ഞു.

വികസനത്തെ മറന്നതുകൊണ്ടാണ് ബി.ജെ.പി​ തിരിച്ചടി നേരിട്ടതെന്നാണ്​ താൻ കരുതുന്നതെന്നും 2014ൽ അധികാരത്തിലേറിയ ശേഷം തങ്ങളു​െട ശ്രദ്ധ പ്രതിമയിലേക്കും പേരു മാറ്റത്തിലേക്കും രാമക്ഷേത്രത്തിലേക്കും തിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2019ലും അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ആർ.എസ്​.എസും വി.എച്ച്​.പിയും ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ട്​ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചർച്ച സജീവമാക്കിയിരുന്നു. കർഷകർ കടക്കെണിയിൽ വലയുമ്പോഴും 3000 കോടി രൂപയോളം ചെലവാക്കി ​െഎക്യ പ്രതിമ പണിതുയർത്തുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്​തത്​. ഇത്​ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Tags:    
News Summary - We Ditched Development For Ram Temple, Now Paying Price In Polls," Says BJP Lawmaker -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.