ത്രിപുരയിലിപ്പോൾ ആഹ്ളാദത്തിരമാല: ആൾകൂട്ട കൊലപാതകത്തിൽ ബിപ്ലവ്

അഗർത്തല: വി​വാ​ദ പ്ര​സ്​​താ​വ​ന​ക​ളി​ലൂ​ടെ ബി.ജെ.പിയെ പു​ലി​വാ​ലു പി​ടി​പ്പിച്ച ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ്​​ ദേ​ബ്​ വീണ്ടും രംഗത്ത്. ത്രിപുരയിലടക്കം നടന്ന ആൾകൂട്ട കൊലപാതകത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ബി​പ്ല​ബിന്‍റെ വിവാദ പരാമർശം. 

ഇപ്പോൾ ത്രിപുരയിലെങ്ങും ആഹ്ളാദത്തിരമാലകളാണ്. നിങ്ങൾക്കും ആ സന്തോഷം ആസ്വദിക്കാം. ഞാനെത്രമാത്രം സന്തോഷവാനാണെന്ന് എന്‍റെ മുഖത്തേക്ക് നോക്കൂ. ഇത് ജനങ്ങളുടെ സർക്കാറാണ് എന്നുമായിരുന്നു ബി​പ്ല​ബിന്‍റെ പ്രതികരണം. അഗർത്തലയിലെ വിമാനത്താവളത്തിന്‍റെ പേര് മാറ്റിയ ചടങ്ങിൽ പങ്കെടുക്കവെയാണ് പരാമർശം. 

കഴിഞ്ഞദിവസം ത്രിപുരയിലുണ്ടായ ആൾകൂട്ട ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. 
 

Tags:    
News Summary - "Wave Of Happiness In Tripura," Says Biplab Deb, Asked About Mob Killings-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.