മംഗളൂരു: മൾട്ടി നാഷണൽ കമ്പനിയായ വാൾമാർട് ഫൗണ്ടേഷന്റെ സാമൂഹിക വികസന മുന്നേറ്റ ദൗത്യത്തിന്റെ രണ്ടാം ഘട്ടമായി ഇന്ത്യയിലെ 35,000 ചെറുകിട കർഷകർക്ക് സാങ്കേതിക പരിശീലനം നൽകുന്നു. പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് മുർഗണന നൽകിയാണ് പദ്ധതി മധ്യപ്രദേശിൽ നടപ്പാക്കുന്നത്.
കാർഷിക ചെയിനുകൾ രൂപീകരിക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, ദീർഘകാല സാമ്പത്തിക വികസനത്തിനായി കമ്യൂണിറ്റി സ്ഥാപനങ്ങൾ നിർമിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ആദ്യഘട്ടത്തിൽ ഏഴ് കർഷക ഉത്പന്ന ഓർഗനൈസേഷനുകളിലായി 70,000 ക്വിൻറൽ ഭക്ഷ്യവസ്തുക്കളാണ് ഇവർ ഉത്പാദിപ്പിച്ചത്. പച്ചക്കറി ഉൽപാദനത്തിലും അഗ്രോ ഫോറസ്ട്രിയിലുമായി 30,000 കർഷകർക്ക് ഇവർ പരിശീലനം നൽകി. കമ്പനിയുടെ സാമൂഹിക മുന്നേറ്റ ദൗത്യത്തിന്റെ ഭാഗമായി 10,500 കർഷകർക്ക് ജലസംരക്ഷണത്തിൽ പരിശീലനം നൽകി.
ഇവരുടെ പരിശീലനം വഴി കർഷകർക്ക് 25 മുതൽ 30 ശതമാനം വരെ സാമ്പത്തികവളർച്ച ഉണ്ടായതായി കമ്പനി അവകാശപ്പെടുന്നു. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ 45 മുതൽ 60 മില്യൻ ഡോളർ വരെ ടേണോവും കൈവരിച്ചു.
രണ്ടാം ഘട്ടത്തിൽ 75,000 ഹെക്ടർ സ്ഥലത്തെ ഉൽപാദനം 124 ശതമാനത്തിൽ നിന്ന് 200 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഫാർമർ പ്രൊഡ്യൂസർ കമ്പനികളിലെ അംഗങ്ങളുടെ എണ്ണം 7800 ൽ നിന് 13,500 ആക്കി ഉയർത്താനും ഇവരുടെ മൂലധനം 16 കോടി ഡോളറാക്കി ഉയർത്താനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
വരുംതലമുറയ്ക്ക് കൂടി ഈ മേഖലയിൽ സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇവരുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 1996 ൽ തുടങ്ങിയ ഈ സംരംഭം ഇന്ന് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.