ചെ​േങ്കാട്ടക്ക്​​ സുരക്ഷക്ക്​ കണ്ടയ്​നറുകളുമായി ഡൽഹി പൊലീസ്​

ന്യൂഡൽഹി: ചെ​ങ്കോട്ടക്ക്​ മുന്നിൽ ഷിപ്പിങ്​ ക​ണ്ടയ്​നറുകൾ നിരത്തി ഡൽഹി പൊലീസ്​. സ്വാതന്ത്ര്യദിനത്തിന്​ മുന്നോടിയായി കൂടുതൽ സുരക്ഷയൊരുക്കാനാണ്​ പൊലീസ്​ നടപടി. കഴിഞ്ഞ റിപബ്ലിക്​ ദിനത്തിൽ ​കർഷകർ ഡൽഹിയിലേക്ക്​ നടത്തിയ മാർച്ച്​ അക്രമാസക്​തമായിരുന്നു. സമരത്തിൽ പ​ങ്കെടുത്ത ഒരു വിഭാഗം ആളുകൾ റെഡ്​ഫോർട്ടിലേക്ക്​ പ്രവേശിച്ചിരുന്നു. ഇതേതുടർന്നാണ്​ കൂടുതൽ സുരക്ഷയൊരുക്കുന്നതെന്നാണ്​ പൊലീസ്​ വാദം.

കണ്ടയ്​നറുകൾ പെയിന്‍റടിച്ച്​ ഭംഗിയാക്കുമെന്നും പൊലീസ്​ അറിയിച്ചു. സമീപകാലത്ത്​ ജമ്മുകശ്​മീരിൽ ഉണ്ടായ ഡ്രോൺ ആക്രമണങ്ങളും ഇത്തരമൊരു നടപടി സ്വീകരിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ.

എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ ചെ​ങ്കോട്ടയിലെത്തിയാണ്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുക. നേരത്തെ ഡൽഹി വിമാനത്താവളത്തിൽ ബോംബ്​ വെച്ചിട്ടു​ണ്ടെന്ന വ്യാജ ഭീഷണിയും പൊലീസിന്​ ലഭിച്ചിരുന്നു.

Tags:    
News Summary - Wall-Like Containers Placed At Red Fort Ahead Of Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.