പുണെ: പുണെയിലെ കോൻഡ്വയിൽ കെട്ടിടത്തിെൻറ മ തിലിടിഞ്ഞുവീണ് നാലു കുട്ടികളും രണ്ടു സ്ത്രീക ളും ഉൾപ്പെടെ 15 പേർ മരിച്ച സംഭവത്തിൽ രണ്ടു കെട്ടിട ഉടമകളെ കോടതി റിമ ാൻഡ് ചെയ്തു.
‘ആൽകൺ ലാൻഡ്മാർക്സ്’ കമ്പനിയുടെ പാർട്ട്ണർമാരായ വിപുൽ അഗർവാൾ, വിവേക് അഗർവാൾ എന്നിവരെയാണ് കോടതി ജൂലൈ രണ്ടുവരെ റിമാൻഡ് ചെയ്തത്. ഇവരെ പുണെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്.എസ്. രാംദിൻ ആണ് മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ‘ആൽകൺ ലാൻഡ്മാർക്സ്’, ‘കാഞ്ചൻ റോയൽ എക്സോട്ടിക്ക’ എന്നീ നിർമാണ കമ്പനികൾക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
ആൽകൺ സ്െറ്റെലസ് ഹൗസിങ് സൊസൈറ്റിയുടെ 22 അടി ഉയരമുള്ള ചുറ്റുമതിലാണ് ശനിയാഴ്ച പുലർച്ച 1.30ന് കനത്ത മഴയിൽ തകർന്നുവീണത്.
തൊട്ടടുത്ത് കെട്ടിടം പണിയുന്ന നിർമാണ തൊഴിലാളികൾ താൽക്കാലികമായി താമസിക്കുന്ന കുടിലുകൾക്കു മുകളിലേക്കാണ് മതിൽ വീണത്.
നിർത്തിയിട്ട കാറുകളും കുടിലുകൾക്കു മുകളിൽ പതിച്ചിരുന്നു. ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.