Posted On
date_range Updated On
date_range വ്യാപം ക്രമക്കേട്: മൂന്നുപേര്‍ക്ക് തടവുശിക്ഷ
ഭോപാല്‍: 2014ല്‍ മധ്യപ്രദേശിലെ പ്രഫഷനല്‍ പരീക്ഷ ബോര്‍ഡ് (വ്യാപം) നടത്തിയ ജയില്‍ ഗാര്‍ഡ് റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ കേസില്‍, മൂന്നുപേര്‍ക്ക് കഠിന തടവ് വിധിച്ചു. മധുസൂദനന്‍ രജ്പുത്, നീരജ് സികര്‍വര്‍, സതീഷ് തിവാരി എന്നിവര്‍ക്കെതിരെയാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. മൂന്നുപേരും 2,000 രൂപ വീതം പിഴയും അടക്കണം. പരീക്ഷക്കിടെ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചുവെന്നാണ് കേസ്.
പ്രതികളെ സഹായിച്ച രണ്ടുപേര്‍ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.