'കോൺഗ്രസിന് വോട്ട് ചെയ്യുന്നത്​ മയക്കുമരുന്ന്​ സംഘങ്ങൾക്ക്​ വോട്ട്​ ചെയ്യുന്നതിന് ​തുല്യം'

ഛണ്ഡിഗഡ്​: കോൺഗ്രസിന്​വോട്ട്​ചെയ്യുന്നത്​ മയക്കുമരുന്ന്​ സംഘങ്ങൾക്ക്​ വോട്ട് ചെയ്യുന്നതുപോലെയാണെന്ന്​ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ് രിവാൾ.  പഞ്ചാബിലെ കലനോർ, കഹ്​നുവാൻ ജില്ലകളിൽ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017ലെ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ കോൺഗ്രസും അകാലിദളും രഹസ്യ സഖ്യം സ്ഥാപിച്ചിരിക്കുകയാണ്​. ഇരുപാർട്ടികൾക്കിടയിൽ പരസ്പരം ശത്രുതയുണ്ടാകാതിരിക്കാൻ കോൺഗ്രസ്​ നേതാവ്​ അമരീന്ദർ സിങ്ങും റവന്യു മന്ത്രി ബിക്രം മാജിതിയയും തീരുമാനിച്ചിട്ടുണ്ട്​.  

പഞ്ചാബ്​ മുഖ്യമന്ത്രി പ്രകാശ്സിങ്​ബാദലും അമരീന്ദർ സിങ്ങും സംസ്ഥാനത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത്​ മറ്റൊന്ന്​തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരമില്ലാത്തതിനാൽ ഇരു പാർട്ടികളിൽ ഏതെങ്കിലുമൊന്ന് അവർ തെരഞ്ഞെടുക്കുന്നു. എന്നാൽ ഇപ്പോൾ പഞ്ചാബിനെ സംരക്ഷിക്കാൻ ജനങ്ങൾക്ക്​നല്ലൊരു അവസരം വന്നിരിക്കുകയാണെന്നും കെജ്​രാവാൾ കൂട്ടിച്ചേർത്തു.

 പഞ്ചാബിൽ എ.എ.പി സർക്കാർ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക്​ ജോലി, സർക്കാർ കോളജ്​, ആധുനിക ആശുപത്രി, സ്റ്റേഡിയം, പഞ്ചസാര മിൽ തുടങ്ങിയവ കൊണ്ടുവന്ന്​കലാനോറിനെ പഞ്ചാബിലെ ചരിത്രപരമായ സ്ഥലമാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Tags:    
News Summary - Voting for Congress is Like Voting for Drug Peddlers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.