ബംഗാളിൽ ബൂത്തു പിടിത്തവും ആക്രമണവും; സി.പി.എം സ്​ഥാനാർഥിയുടെ കാർ തകർത്തു

കൊൽക്കത്ത: രണ്ടം ഘട്ട ലോക്​സഭാ തെരഞ്ഞെടുപ്പിൽ പശ്​ചിമ ബംഗാളിൽ മൂന്ന്​ സീറ്റുകളിലേക്ക്​​ നടക്കുന്ന വോ​ട് ടെടുപ്പിൽ പര​െക്ക ആക്രമണം. വോട്ട്​ ചെയ്യാൻ അനുവദിക്കുന്നില്ലെന്ന്​ ആരോപിച്ച്​ നാട്ടുകാരുടെ പ്രതിഷേധിച്ച ു. നോർത്ത്​ ദിനാജ്​പൂരിലെ ദേശീയ പാത34ൽ ഗതാഗതം തടസപ്പെടുത്തിയാണ്​ നാട്ടുകാർ പ്രതിഷേധിച്ചത്​. പ്രതി​േഷധത്തിനു നേരെ പൊലീസ്​ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ്​ നടത്തുകയും ചെയ്​തു.

ചോപ്രയിലെ ദിഗിർപാർ പോളിങ്​ ബൂത്തിലെ വോട്ടർമാരാണ്​ പ്രതിഷേധിച്ചത്​. വോട്ടു ചെയ്യുന്നതിൽ നിന്ന്​ അജ്​ഞാതർ തടയുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. വോട്ടു ചെയ്യാൻ പോകുന്നവരെ ചിലർ വഴിയിൽ തടഞ്ഞുവെച്ച്​ മർദിക്കുകയും തിരിച്ചറിയൽ കാർഡ്​ കവർന്ന്​ ഓടിപ്പോവുകയുമായിരുന്നു.

അതിനിടെ, ഇസ്​ലാംപുരിലുണ്ടായ മറ്റൊരു സംഭവത്തിൽ സി.പി.എം എം.പി മുഹമ്മദ്​ സലീമിൻെറ കാറിനു നേ​രെ ആക്രമണം നടന്നു. പോളിങ്ങിനിടെ ഇഷ്​ടികക്കട്ടകൾ ​െകാണ്ട്​ കാറിനു നേരെ എറിയുകയായിരുന്നു. സലീമിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്​. തൃണമൂൽ ഗുണ്ടകളാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ സലീം ആരോപിച്ചു.

റായ്​ഗഞ്ചിൽ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ ബൂത്ത്​ പിടിക്കാൻ ശ്രമിച്ചു​െവന്ന്​ ബി.ജെ.പി സ്​ഥാനാർഥി ദേബശ്രീ ചൗധരി ആരോപിച്ചു. ബൂത്തിലെ മുസ്​ലീംകൾക്കിടയിൽ അവർ പ്രചാരണം നടത്തുകയാണ്​. ഇത്​ തെരഞ്ഞെടുപ്പ്​ കാമ്പയിനല്ലെന്നും ​േദബശ്രീ പറഞ്ഞു.

ബംഗ്ലാദേശി നടൻ ഫിർദോസ്​ അഹ്​മദും ചില ഇന്ത്യൻ നടൻമാരും ചേർന്ന്​ തൃണമൂൽ കോൺഗ്രസിനു വേണ്ടി റായ്​ഗഞ്ചിൽ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ദേബശ്രീയുടെ ആരോപണം. തുടർന്ന്​ പ്രചാരണം നടത്തുന്നതിൽ നിന്ന്​ അഹ്​മദിനെ സർക്കാർ തടയുകയും അദ്ദേഹത്തിൻെറ ബിസിനസ്​ വിസ റദ്ദാക്കി ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Voters Protest in Bengal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.