ചെന്നൈ: എടപ്പാടി കെ. പളനിസാമി സർക്കാറിന് വിശ്വാസവോെട്ടടുപ്പിൽ പിന്തുണ നേടാൻ എം.എൽ.എമാർക്ക് കോഴ നൽകിയെന്ന ആരോപണം സംബന്ധിച്ചു അന്വേഷിക്കാൻ ഗവർണർ ഉത്തരവിട്ടു. തമിഴ്നാടിെൻറ അധിക ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവുവാണ് നിയമസഭ സ്പീക്കർ ഡി. ധനപാൽ, ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ എന്നിവരോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദേശിച്ചത്.
നിയമസഭയിൽ അനുകൂലമായി വോട്ട് ചെയ്യാൻ എം.എൽ.എമാർക്ക് കോഴ നൽകിയെന്ന് വാർത്തചാനലുകൾ പുറത്തുവിട്ട രഹസ്യ കാമറ ദൃശ്യങ്ങളിൽ വെളിപ്പെട്ടിരുന്നു. ഇതേപ്പറ്റി പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും സഖ്യകക്ഷികളായ കോൺഗ്രസ്, മുസ്ലിം ലീഗിെൻറ നേതാക്കൾ എന്നിവർ ഗവർണറെ കണ്ട് പരാതി നൽകിയിരുന്നു. കോഴ സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടു ഡി.എം.കെ മദ്രാസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ ചാനലുകൾ പുറത്തുവിട്ട ഒളികാമറ ദൃശ്യങ്ങളടങ്ങിയ സീഡിയുടെ പകർപ്പ് നൽകി നിയമസഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ പി. ധനപാൽ നിരസിച്ചു. ദൃശ്യങ്ങൾ സ്വകാര്യ ടെലിവിഷൻ ചാനലിേൻറതാണെന്നും തെളിവായി അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി. മാധ്യമങ്ങളിൽവന്ന വാർത്തകൾ അവരുടേതാണെന്നാണ് സ്പീക്കറുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.