എനിക്ക്​ വോട്ട്​ ചെയ്​തില്ലെങ്കിൽ നിങ്ങളുടെ അനുഭവം മോശമായേക്കാം -മുസ്​ലിംകളോട്​ മനേക ഗാന്ധി

ലഖ്​നോ: ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് ചോദിക്കുന്നതിനിടെ മുസ്‍ലിംകളെ ഭീഷണിപ്പെടുത്തിയുള്ള കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രസ്​താവന വിവാദമാകുന്നു. തനിക്ക്​ വോട്ട് ചെയ്തില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്നാണ് അവർ പറഞ്ഞത്​. "നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ വിജയിച്ചിരിക്കുന്നു​. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് -മനേക ഗാന്ധി കൂട്ടിച്ചേർത്തു.

ജനങ്ങളുടെ സ്​നേഹവും പിന്തുണയും ഉള്ളത്​ കൊണ്ട്​ ഞാൻ ഇവിടെ എന്തായാലും വിജയിക്കും. എന്നാൽ മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് വിജയിക്കുന്നതെങ്കിൽ അത് എന്നെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ കാര്യമല്ല. ചിലപ്പോൾ അനുഭവം മോശമായേക്കാം. എന്തെങ്കിലും ആവശ്യത്തിന് പിന്നീട്​ മുസ്‍ലിംകള്‍ എന്നെ സമീപിച്ചാൽ അപ്പോൾ ഒന്ന്​ ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. നിങ്ങളുടെ വോട്ട്​ ഇല്ലെങ്കിലും ഞാൻ വിജയിക്കും -മനേക ഗാന്ധി വ്യക്​തമാക്കി.

സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയിലാണ്​ മനേക ഗാന്ധി പ്രസംഗിച്ചത്​. നിരവധി മുസ്​ലിം മത വിശ്വാസികളും അവരുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടിയിരുന്നു. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇത്തവണ മകന്‍ വരുണ്‍ ഗാന്ധിയുമായി മനേക ഗാന്ധി ലോക്‌സഭാ സീറ്റ് വെച്ചുമാറുകയായിരുന്നു. കഴിഞ്ഞ തവണ വരുണ്‍ സുല്‍ത്താന്‍പൂരിലും മനേക പിലിഭിത്തിലുമാണ് ജനവിധി തേടിയത്.

Tags:    
News Summary - Vote For Me Or Else. BJP's Maneka;s speech viral-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.