മധുബാനി (ബിഹാർ): വോട്ടവകാശം ഉറപ്പാക്കാൻ ജനം മുന്നോട്ടുവരണമെന്നും അല്ലെങ്കിൽ ഭരണഘടന സംരക്ഷിക്കാൻ കഴിയില്ലെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
‘വോട്ട് മോഷണ’ ആരോപണത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒരു വാക്കുപോലും പറഞ്ഞില്ല. ആർ.എസ്.എസ് ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിഹാറിലെ ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി മധുബാനി ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
‘വോട്ട് മോഷണ’ പ്രക്രിയക്ക് ഗുജറാത്തിൽ നിന്നാണ് തുടക്കം കുറിച്ചതെന്നും അതിന്റെ ആത്മവിശ്വാസത്തിലാണ് 40-50 വർഷം കൂടി ഭരിക്കുമെന്ന അമിത് ഷായുടെ അവകാശവാദമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.