അമരാവതി: പോളിങ് തുടങ്ങിയ ആദ്യമണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തിയ ആന്ധ്ര വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഢി കന്നി വോട്ടർമാരോട് മാറ്റത്തിനു വേണ്ടി വോട്ടു െചയ്യാൻ അഭ്യർഥിച്ചു.
‘ആദ്യമായി വോട്ടു ചെയ്യുന്നവർ ഭയമില്ലാതെ വോട്ടു ചെയ്യുക, മാറ്റത്തിനു വേണ്ടി വോട്ടു ചെയ്യുക. ഞാൻ വളരെ ആത്മ വിശ്വാസത്തിലാണ്. പോളിങ് നന്നായി തന്നെ പോകുമെന്ന് കരുതുന്നു. ജനങ്ങൾ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് വ്യക്തമാണ്. അത് സംഭവിക്കുമെന്നും കരുതുന്നു - ജഗൻ മോഹൻ റെഡ്ഢി പറഞ്ഞു.
ബി.ജെ.പിക്കോ കോൺഗ്രസിനോ വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുന്നതിനേക്കൾ നല്ലത് തൂക്കു മന്ത്രിസഭയാണെന്ന് നേരത്തെ റെഡ്ഡി പറഞ്ഞിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നൽകുന്ന ആരുമായും കേന്ദ്രത്തിൽ സഖ്യം ചേരാൻ തയാറാണെന്നും റെഡ്ഢി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.