ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യങ്ങൾ സമന്വയിപ്പിച്ചുള്ള ‘‘വിവിധതാ കാ അമൃത് മഹോത്സവ്’’ രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു.
കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, എന്നീ അഞ്ച് സംസ്ഥാനങ്ങളുടെയും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളുടെയും പൈതൃക പ്രദർശനത്തിനായി 500-ലധികം കരകൗശല വിദഗ്ധരും നെയ്ത്തുകാരും 400ലധികം കലാകാരന്മാരും എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് കലാരൂപങ്ങളായി കഥകളിയും മോഹിനിയാട്ടവും കളിയാട്ടവുമാണുണ്ടാകുക.
കേന്ദ്ര സാംസ്കാരിക മന്ത്രാലയം, ടെക്സ്റ്റൈൽസ് മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, എന്നിവ സഹകരിച്ച് രാഷ്ട്രപപതി ഭവനോട് ചേർന്നുള്ള ‘അമൃത് ഉദ്യാനി’ൽ ഒരുക്കുന്ന പ്രദർശനത്തിൽ ഈ മാസം ആറ് മുതൽ ഒമ്പത് വരെ രാവിലെ 10 മണി മുതൽ രാത്രി എട്ടു മണി വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. രാഷ്ട്രപതി ഭവനിലെ ഗേറ്റ് നമ്പർ 35 വഴിയാണ് വേദിയിലേക്കുള്ള പ്രവേശനം. സൗജന്യ ടിക്കറ്റ് https://visit.rashtrapatibhavan.gov.in/plan-visit/amrit-udyan/rE/mO വഴി ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.