ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് പ്രകോപനങ്ങൾക്കിടെ ഇന്ത്യയിലെത്തിയ ഭൂട്ടാൻ രാജാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുടെയും ദേശീയ താല്പര്യമുള്ളതടക്കമുള്ള മുഴുവൻ ഉഭയകക്ഷി വിഷയങ്ങളിലും ചർച്ചയുണ്ടായതായി അധികൃതർ.
ഇന്ത്യ-ചൈന-ഭൂട്ടാൻ രാജ്യങ്ങൾ ഒന്നിച്ച് അതിർത്തി പങ്കിടുന്ന ധോക്ലാമുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിൽ വന്നിരുന്നോ എന്ന ചോദ്യത്തിന്, സുരക്ഷാസഹകരണത്തിൽ ഇരു രാജ്യങ്ങളും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഭൂട്ടാൻ രാജാവ് ജിഗ്മെ കേസർ നാംഗ്യേൽ വാങ്ചുക്കിന്റെ സന്ദർശനം പ്രയോജനപ്രദമായെന്ന് വിനയ് ക്വാത്ര ചൊവ്വാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
ഭൂട്ടാനുമായി കൂടുതൽ അടുക്കാനുള്ള ശ്രമം ചൈന ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് രാജാവിന്റെ സന്ദർശനത്തിന് പ്രാധാന്യമേറുന്നത്.
ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ഈയിടെയുണ്ടായ ചില പ്രസ്താവനകൾ ചൈനീസ് അനുകൂലമെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ, അതിർത്തി വിഷയങ്ങളിൽ തങ്ങൾക്ക് പഴയ നിലപാടുതന്നെയാണെന്ന് ഭൂട്ടാൻ വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.