അംബാനിക്ക് ഭീഷണി; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് ഭാര്യ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിഷ്ണു ഭൂമിക് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ.
57 കാരനായ ഇദ്ദേഹത്തിന്‍റെ സവേരി ബസാറിലെ കടക്ക് 1993ലെ സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് ഭൂമികിനെ മാനസികമായി തളർത്തിയതായി ഭാര്യ പറഞ്ഞു. സമാന രീതിയിൽ ഇതിന് മുമ്പും ഭൂമിക് ഭീഷണി കോളുകൾ ചെയ്തതായി പൊലീസ് സ്ഥരീകരിച്ചു.
റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലേക്ക് ഭീഷണി കോൾ ചെയ്ത ഇയാളെ തിങ്കളാഴ്ചയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്സൽ എന്ന വ്യാജ മേൽവിലാസത്തിൽ ആശുപത്രിയിലേക്ക് വിളിച്ചത് വിഷ്ണു ഭൂമിക് ആണെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.
അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒന്നിലധികം തവണയാണ് ഇയാൾ ആശുപത്രിയിലേക്ക് വിളിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506(2) പ്രകാരമാണ് ഭൂമികിനെതിരെ കേസെടുത്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.