ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങി സാഹസം കാട്ടി യുവാവ്; വൈറലായി വീഡിയോ

ഫറൂഖാബാദ്: ഉത്തർപ്രദേശിൽ അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ജനാലയിൽ തൂങ്ങി സാഹസിക യാത്രചെയ്യുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ മറ്റൊരാളുടെ കൈ പിടിച്ച് പുറത്തേക്ക് തൂങ്ങി യാത്ര ചെയ്യുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. കുറച്ച് നേരം കഴിഞ്ഞ് ട്രെയിൻ നിർത്തിയതിനാൽ വലിയൊരു അപകടത്തിൽ നിന്ന് യുവാവ് രക്ഷപ്പെടുകയായിരുന്നു.


കസ്ഗഞ്ചിൽ നിന്ന് കാൺപൂരിലേക്ക് പോകുന്ന ട്രെയിനിലാണ് സംഭവം അരങ്ങേറിയത്. 1:10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ എന്നാണ് ഇത് നടന്നതെന്ന് വ്യക്തമാക്കുന്നില്ല. എ.ഡി.ജി കാൺപൂർ സോൺ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോയിൽ റെയിൽവേ പോലീസിനെ ടാഗ് ചെയ്തിരുന്നു. സംഭവത്തിൽ ഫറൂഖാബാദ് റെയിൽവേ പോലീസ് അധികൃതർ നടപടിയെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ എന്തെങ്കിലും നടപടി വിഷയത്തിൽ എടുത്തതായി അറിവില്ല.

Tags:    
News Summary - viral video of youth's adventure on train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.