മദ്യപിച്ചു ലക്കുകെട്ട് എയിംസിലെ എം.ബി.ബി.എസ് വിദ്യാർഥിനികൾ നടുറോഡിൽ; വിഡിയോ വൈറൽ

ഋഷികേശ്: ഉത്തരാഖണ്ഡിലെ എയിംസ് വിദ്യാർഥികളും വിദ്യാർഥിനികളും നടുറോഡിൽ മദ്യപിച്ചു ലക്കുകെട്ട വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. നാട്ടുകാരണ് ഇതിന്‍റെ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്‍റെ വിഡിയോ ക്ലിപ്പുകൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. വാർഷിക പൈറക്സിയ ആഘഷത്തിനിടയിലാണ് ഋഷികേശ് എയിംസ് വിദ്യാർഥികളുടെ ഇത്തരത്തിലുള്ള അമിത ആഘോഷ പ്രകടനങ്ങൾ നടന്നത്.

വിദ്യാർഥിനികൾ അടക്കമുള്ളവർ റോഡിൽ പരസ്യമായി മദ്യപിക്കുന്നതിന്‍റെയും ഛർദ്ദിക്കുന്നതിന്‍റെയും ബോധമറ്റു കിടക്കുന്നതിന്‍റയുെ മറ്റും നിരവധി ക്ലിപ്പുകൾ നെറ്റിൽ വൈറലാണ്.

മെഡിക്കൽ വിദ്യാർഥികൾ നിയമവിരുദ്ധമായ ലഹരിവസ്തുക്കൾ ഉപയോഗിച്ച് കാമ്പസിന് ചുറ്റുമുള്ള പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. ഭാവി ഡോക്ടർമാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ ആശങ്കയുണ്ടെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.

ഒരു വിഡിയോയിൽ അമിതമായി മദ്യപിച്ച വിദ്യാർഥിനി റോഡിലേക്ക് ഛർദ്ദിക്കുന്നതും അവളെ കൂട്ടുകാരി സഹായിക്കുന്നതും കാണാം.

ചൂടേറിയ പ്രതികരണങ്ങളാണ് വിഡിയോ ഉയർത്തിയത്. ഇവരാണ് രാജ്യത്തിന്‍റെ ഭാവി ഡോക്ടർമാർ എന്ന വസ്തുത ആശങ്കയുണർത്തുന്നതായി പലരും അഭിപ്രായപ്പെട്ടു. 



Tags:    
News Summary - Viral Video Claims Female Students At AIIMS Rishikesh Of Being Highly Intoxicated During Annual Pyrexia Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.