ഹരിയാന: ഗുരുഗ്രാമിലെ സർക്കാർ കോളേജുകളിൽ തെരുവുനായ്ക്കൾക്ക് സുഖ ജീവിതം. വിദ്യാർഥികൾ പഠിക്കുന്ന ക്ലാസ് മുറികൾക്കുള്ളിൽ നിലത്ത് കിടന്നുറങ്ങുന്ന തെരുവുനായ്ക്കളുടെ ചിത്രം പുറത്തുവന്നു. ഇതോടെ സംഭവം വിവാദമായി.
ഗുരുഗ്രാമിലെ വിമൻസ് കോളേജിൽ വിദ്യാർഥികൾ പഠിക്കുമ്പോൾ തറയിൽ കിടന്നുറങ്ങുന്ന തെരുവുനായയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ ഇതേച്ചൊല്ലി പലവിധ ചർച്ചകളും ആരംഭിച്ചു.
ക്ലാസ് മുറികൾ തെരുവുനായ് വിശ്രമകേന്ദ്രമാണോ എന്നും വിദ്യാർഥികൾക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ചോദ്യമുയർന്നു. വിദ്യാർഥികൾ ഭയത്തിൽ കഴിയുകയാണെന്നും ഇവരുടെ സുരക്ഷക്ക് ആരാണ് ഉത്തരവാദിയെന്നും പല നെറ്റിസൺസും ചോദിക്കുന്നു.
എന്നാൽ സംഭവത്തെ അനുകൂലിച്ചും നിരവധി കമന്റുകളുണ്ട്. ഈ പോസ്റ്റ് അതിശയോക്തിപരമാണെന്നും അവിടെയിരിക്കുന്ന വിദ്യാർഥികൾക്ക് ഒരു പ്രശ്നവുമില്ലെന്നും ചിലർ വിമർശിച്ചു. വിദ്വേഷം പ്രചരിപ്പിപ്പിക്കുകയാണ്. ഡൽഹി യൂനിവേഴ്സിറ്റിയിലും നായ്ക്കൾ ഉറങ്ങാറുണ്ടായിരുന്നു. അധികൃതർ അവരെ നന്നായി പരിപാലിച്ചിരുന്നു. കടിയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.
എന്നാൽ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ ഇടപെടണമെന്നും വിദ്യാർഥികൾക്ക് അസൗകര്യം തോന്നുന്നുണ്ടെങ്കിൽ പ്രിൻസിപ്പലിനെ കാര്യങ്ങൾ അറിയിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.